ലോ​ക​ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം നടത്തി
Saturday, December 7, 2019 11:33 PM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രേ​യ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ്മേ​ള​ന​വും സാ​മൂ​ഹി​ക തെ​രു​വു​നാ​ട​ക അ​വ​ത​ര​ണ​വും ന​ട​ത്തി. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ്രേ​യ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ. ബെ​ന്നി ഇ​ട​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഒ. ​പ്ര​മോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​ഡി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ, ശ്രേ​യ​സ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ഷാ​ജി, ഗ​ഫൂ​ർ, റി​യ റോ​സ് മേ​രി, റ്റി​ൻ​ഷ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​മ​ല സെ​ന്‍റ​ർ ഫോ​ർ പി​ജി സ്റ്റ​ഡീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.