വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം: ആസൂത്രണഭവനിൽ ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല നടത്തി
Saturday, December 7, 2019 11:33 PM IST
ക​ൽ​പ്പ​റ്റ: നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ജി​ല്ല ഒ​രു​ങ്ങി 26ലെ ​വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം കാ​ണു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നും മു​ന്നോ​ടി​യാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ ഹാ​ളി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തി. റോ​ട്ടം റി​സോ​ഴ്സ് സെ​ന്‍റ​ർ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, കോ​ഴി​ക്കോ​ട് റി​ജി​ണ​ൽ സ​യ​ൻ​സ് സെ​ന്‍റ​ർ ആ​ൻ​ഡ് പ്ലാ​നി​റ്റോ​റി​യം, ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ഗ്ര​ഹ​ണം സം​ബ​ന്ധി​ച്ച ശാ​സ്ത്രീ​യ അ​വ​ബോ​ധം സാ​ധാ​ര​ണ​ക്കാ​രി​ൽ സൃ​ഷ്ടി​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

കോ​ഴി​ക്കോ​ട് പ്ലാ​നി​റ്റോ​റി​യം ഡ​യ​റ​ക്ട​ർ മാ​ന​സ് ബാ​ഗ്ചി ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ടം റി​സോ​ഴ്സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ കെ. ​അ​രു​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം. ​ബാ​ല​ഗോ​പാ​ൽ, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം.​കെ. ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​ര്യ​ഗ്ര​ഹ​ണ​ത്തി​ന് ഒ​രു ആ​മു​ഖം എ​ന്ന വി​ഷ​യ​ത്തി​ൽ റീ​ജി​ണ​ൽ സ​യ​ൻ​സ് സെ​ന്‍റ​റി​ലെ കെ.​എം. സു​നി​ലും സൂ​ര്യ​ഗ്ര​ഹ​ണ വീ​ക്ഷ​ണോ​പാ​ധി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ഴി​ക്കോ​ട് പ്ലാ​നി​റ്റോ​റി​യം റീ​ജി​യ​ണ​ൽ സ​യ​ൻ​സ് സെ​ന്‍റ​റി​ലെ ദ്രു​പ​ദും സൂ​ര്യ​ഗ്ര​ഹ​ണ വീ​ക്ഷ​ണ​ത്തി​ലെ സാ​മു​ഹി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സാ​ദ് കൈ​ത​ക്ക​ലും ക്ലാ​സെ​ടു​ത്തു. സൂ​ര്യ​ഗ്ര​ഹ​ണ​വു​മാ​യ ബ​ന്ധ​പ്പെ​ട്ട സോ​ഫ്റ്റ്വെ​യ​റും ആ​പ്ലി​ക്കേ​ഷ​നും ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി. ശ്രീ​വ​ൽ​സ​ൻ അ​വ​ത​രി​പ്പി​ച്ചു.