എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാം
Saturday, December 7, 2019 11:33 PM IST
ക​ൽ​പ്പ​റ്റ: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ 1998 ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 2019 ഓ​ഗ​സ്റ്റ് വ​രെ എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ ക​ഴി​യാ​തെ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് 2020 ജ​നു​വ​രി 31 വ​രെ അ​ത​ത് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ സീ​നി​യോ​റി​റ്റി​യോ​ടു​കൂ​ടി പു​തു​ക്കാം. ഈ ​കാ​ല​യ​ള​വി​ൽ എം​പ്ലോ​യ്മെ​ന്‍റ് വ​ഴി നി​യ​മ​നം ല​ഭി​ച്ച് യ​ഥാ​സ​മ​യം ഡി​സ്ചാ​ർ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്കാ​തെ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും പ്ര​സ്തു​ത കാ​ല​യ​ള​വി​ൽ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട് റീ ​ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​വ​ർ​ക്കും ഈ ​ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റ് വ​ഴി​യും ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാം.