ആ​വാ​സ് ചി​കി​ത്സാ ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ച്ചു
Saturday, December 7, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള അ​പ​ക​ട ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് (ആ​വാ​സ്) പ​ദ്ധ​തി പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ​തി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ചി​കി​ത്സ ധ​ന സ​ഹാ​യം 15000 രൂ​പ​യി​ൽ നി​ന്നും 25000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു.
പ്ര​സ​വ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യും പ​ദ്ധ​തി​യി​ൽ ല​ഭ്യ​മാ​ണ്. അ​പ​ക​ടം മൂ​ല​മു​ണ്ടാ​കു​ന്ന അം​ഗ വൈ​ക​ല്യ​ത്തി​ന് ഒ​രു ല​ക്ഷം വ​രെ ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ​യും ല​ഭി​ക്കും.
മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി, ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി, വൈ​ത്തി​രി, ബ​ത്തേ​രി താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​വാ​സ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ചി​കി​ത്സാ സ​ഹാ​യം ല​ഭി​ക്കും.അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് തൊ​ഴി​ൽ ചെ​യ്യി​പ്പി​ക്കു​ന്ന എ​ല്ലാ തൊ​ഴി​ലു​ട​മ​ക​ളും ആ​വാ​സ് പ​ദ്ധ​തി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്യി​ച്ച് ആ​വാ​സ് ഇ​ൻ​ഷൂ​റ​ൻ​സ് കാ​ർ​ഡ് ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ, മാ​ന​ന്ത​വാ​ടി: 8547655686, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ, ക​ൽ​പ​റ്റ: 8547655684,അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ, ബ​ത്തേ​രി : 8547655690 എന്നീ ഫോ​ണ്‍ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.