വ​യോ​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന മ​സ്റ്റ​റിം​ഗ് രീ​തി മാ​റ്റ​ണ​മെ​ന്ന്
Friday, December 6, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: വ​യോ​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന മ​സ്റ്റ​റിം​ഗ് രീ​തി മാ​റ്റി വീ​ടു​ക​ളി​ലൊ ബാ​ങ്കു​ക​ളി​ലൊ മ​സ്റ്റ​റിം​ഗ് ന​ട​ത്തു​വാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം വ​യ​നാ​ട് ജി​ല്ലാ ക​മ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ലും ധ​ർ​ണ​യി​ലും ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ വ​യോ​ജ​ന അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ വി​വേ​ച​നം ഇ​ല്ലാ​തെ റി​വോ​ൾ​വിം​ഗ് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ധ​ർ​ണ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. വാ​സു​ദേ​വ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​ൻ, പ​ള്ളി​യ​റ രാ​മ​ൻ, പി.​എം. തോ​മ​സ്, കെ. ​മൂ​സ, മോ​ഹ​ന ഭാ​യ്, വി. ​മൂ​സ, വി.​കെ. സ​രോ​ജി​നി, കെ.​ആ​ർ. സ​രോ​ജി​നി, സി.​കെ. ജ​യ​റാം, ടി.​സി. പ​ത്രോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.