പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്രമിക്കുന്നത് ജനവിരുദ്ധരെന്ന് എൽഡിഎഫ്
Friday, December 6, 2019 12:21 AM IST
ക​ൽ​പ്പ​റ്റ: വെ​ള്ളാ​രം​കു​ന്നി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്നു ക​ണ്ടെ​ത്തി​യ ഭൂ​മി​യി​ൽ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മം അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ന്ന​താ​യി എ​ൽ​ഡി​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ളാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, പി .​ഗ​ഗാ​റി​ൻ, കെ.​വി. മോ​ഹ​ന​ൻ, പി.​കെ. മൂ​ർ​ത്തി, വി.​പി. വ​ർ​ക്കി, എ​ൻ.​ഒ. ദേ​വ​സി, സി.​കെ. ശി​വ​രാ​മ​ൻ, പി.​കെ. ബാ​ബു, മു​ഹ​മ്മ​ദ് പ​ഞ്ചാ​ര എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 50 ഏ​ക്ക​റി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മ്ാ​ണം ന​ട​ത്താ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​രി​നെ ക​രി​പൂ​ശാ​നും പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​മാ​ണ് ത​ത്പ​ര​ക​ക്ഷി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്.
കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ സ്ഥ​ല​ത്തു മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​രി​നു താ​ത്പ​ര്യ​മി​ല്ലെ​ന്ന യു​ഡി​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം പ​രി​ഹാ​സ്യ​മാ​ണ്. കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ ദാ​നം കി​ട്ടി​യ ഭൂ​മി​യി​ൽ പ്ര​കൃ​തി​ദു​ര​ന്ത​സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ദ​ഗ്ധാ​ഭി​പ്രാ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​നു വേ​റെ ഭൂ​മി ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​ത്.
കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ മു​ര​ണി​ക്ക​ര​യ്ക്കു സ​മീ​പം ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​നു​ള്ള പ്രൊ​ജ​ക്ട് ത​യാ​റാ​ക്കി കി​പ്ബി​ക്കു ന​ൽ​കാ​ൻ 2017 മാ​ർ​ച്ച് 17നു ​ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഇ​ൻ​കെ​ൽ ലി​മി​റ്റ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. 2018 ഓ​ഗ​സ്റ്റ് 17നു ​മെ​ഡി​ക്ക​ൽ കോ​ള​ജി​നു ത​റ​ക്ക​ല്ലി​ടാ​ൻ തീ​രു​മാ​ന​വു​മാ​യി. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു 625.38-ഉം ​റോ​ഡ്, പാ​ലം പ​ണി​ക്കു 12.9-ഉം ​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി. ഈ ​ഘ​ട്ട​ത്തി​ൽ പ്ര​കൃ​തി​ദു​ര​ന്തം ഉ​ണ്ടാ​കു​ക​യും ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ക​യു​മാ​ണ് ചെ​യ്ത​ത്. സെ​സ് മു​ന്പു ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ’മോ​ഡ​റേ​റ്റ് ഹ​സാ​ർ​ഡ് സോ​ണ്‍’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​ദേ​ശ​ത്തു ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​നു വി​ട്ടു​കി​ട്ടി​യ ഭൂ​മി. ഇ​ക്കാ​ര്യം 2018 ഒ​ക്ടോ​ബ​ർ പ​ത്തി​ലെ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.
ഭൂ​മി​യി​ൽ നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തി​നു മു​ന്പു ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ വി​ദ​ഗ്ധ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നു അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ജി​ല്ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നു എ​ത്തി​യ ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം പ​രി​ശോ​ധി​ക്കാ​ൻ ക്ഷ​ണി​ച്ചു.
2018 ഓ​ക്ടോ​ബ​ർ 23,24 തി​യ​തി​ക​ളി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ര​വി​ശ​ങ്ക​ർ ചൌ​ബേ, ര​ഞ്ജി​ത്കു​മാ​ർ​ദാ​സ് എ​ന്നീ ജി​യോ​ള​ജി​സ്റ്റു​ക​ൾ വി​ശ​ദ​പ​ഠ​ന​ത്തി​നു ശേ​ഷം നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. പ​ഠ​ന​ത്തി​നു വ​ലി​യ കാ​ല​താ​മ​സം വ​രു​മെ​ന്നും അ​റി​യി​ച്ചു. സ്ഥ​ല​ത്തെ പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​താ​പ​ഠ​ന​ത്തി​നു മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ വേ​റെ ഭൂ​മി ക​ണ്ടെ​ത്തു​ക​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്നു ഇ​ൻ​കെ​ൽ ലി​മി​റ്റ​ഡ് നി​ർ​ദേ​ശി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​നു വേ​റെ ഭൂ​മി ക​ണ്ടെ​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.
എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് വെ​ള്ളാ​രം​കു​ന്നി​നു സ​മീ​പം ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ ജ​ന​ശ​ത്രു​ക്ക​ളാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി 2021 ജൂ​ണി​ൽ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ന​ട​ത്താ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.