പാ​മ്പ് ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥിനി​ മ​ര​ിച്ച സംഭവം: പ്രതിഷേധം കനക്കുന്നു
Saturday, November 23, 2019 12:45 AM IST
വി​ദ്യാ​ര്‍​ഥി മാ​ര്‍​ച്ചി​ല്‍
സം​ഘ​ര്‍​ഷം

ക​ല്‍​പ്പ​റ്റ:​ബ​ത്തേ​രി ഗ​വ.​സ​ര്‍​വ​ജ​ന വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി ഷ​ഹ​ല ഷെ​റി​ന്‍റെ മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്‌​ഐ ഇ​ന്ന​ലെ ന​ട​ത്തി​യ ഡി​ഡി​ഇ ഓ​ഫീ​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. ഡി​ഡി​ഇ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ മ​തി​ല്‍ ചാ​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​വേ​ശി​ച്ച​താ​ണ് സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. പ്ര​ധാ​ന ഗേ​റ്റ് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കു​ന്ന​തി​നി​ടെ ര​ണ്ടാം ഗേ​റ്റി​ലൂ​ടെ എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലേ​ക്കു ഇ​ര​ച്ചു​ക​യ​റി​യ​ത്.
ക​ള​ക്ട​റേ​റ്റി​ന്‍റെ മൂ​ന്നാ​മ​ത്തെ നി​ല​യി​ല്‍​വ​രെ വി​ദ്യാ​ര്‍​ഥി​ക​ളെ​ത്തി ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി. ബ​ലം​പ്ര​യോ​ഗി​ച്ചു നീ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ന്‍​മാ​റി​യി​ല്ല. ഒ​ടു​വി​ല്‍ പോ​ലീ​സ് ലാ​ത്തി​വീ​ശി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കി​യ​ത്. കെ​എ​സ്‌​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, എ​ബി​വി​പി, എ​ഐ​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ സ​മ​ര​വു​മാ​യി എ​ത്തി. കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രും ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ ത​ള്ളി​ക്ക​യ​റി.

ഷഹലയുടെ
മ​ര​ണ​ത്തി​നു
കാ​ര​ണ​ക്കാ​ര്‍ സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​നു അ​പ​മാ​ന​മെ​ന്ന്

പു​ല്‍​പ്പ​ള്ളി: ബ​ത്തേ​രി ഗ​വ.​സ​ര്‍​വ​ജ​ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി ഷ​ഹ​ല ഷെ​റി​നി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​ര്‍ സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​നു അ​പ​മാ​ന​മാ​ണെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ല്‍​സ​ണ്‍ നെ​ടും​കൊ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ബി പൂ​ക്കൊ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി. ​എ​സ്. ചാ​ക്കോ, സു​നി​ല്‍ അ​ഗ​സ്റ്റി​ന്‍, ജോ​ര്‍​ജ് ചാ​മ​ക്കാ​ല​യി​ല്‍, എ​ബി​ന്‍ പ​ത്രോ​സ്, ജോ​ര്‍​ജ് ക്ലീ​റ്റ​സ്, സെ​ബാ​സ്റ്റ്യ​ന്‍, സി.​പി. മാ​ത്യു, വ​ര്‍​ക്കി ക​മു​ങ്ങും​പ​ള്ളി, സി.​ജെ. ജോ​സ്, കെ.​കെ. ജേ​ക്ക​ബ്, ഇ.​ടി. തോ​മ​സ്, അ​ഡ്വ.​വി.​കെ. സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ
ക​ർ​ശ​ന ന​ട​പ​ടി വേ​ണം:
കെ. ​സു​രേ​ന്ദ്ര​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​ട്ടി മ​രി​ക്കാ​ന്‌ കാരണക്കാരായ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ.
സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെയും ഗു​രു​ത​ര വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
സ​സ്പെ​ൻ​ഷ​ൻ മാ​ത്രം പോ​ര മു​ഖം നോ​ക്കാ​തെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഷെ​ഹ​ല ഷെ​റി​ന്‍റെ വീ​ട് സു​രേ​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു.

ബി​ജെ​പി താ​ലൂ​ക്ക്
ആ​ശു​പ​ത്രി മാ​ർ​ച്ച്
ന​ട​ത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഷ​ഹ​ല പാ​ന്പ് ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
പി.​എം. അ​ര​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മോ​ഹ​ൻ​ദാ​സ്, പി.​ജി. ആ​ന​ന്ദ്കു​മാ​ർ, കെ.​സി. കൃ​ഷ്ണ​ൻ​കു​ട്ടി, പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, കെ.​പി. മ​ധു, രാ​ധ സു​രേ​ഷ്ബാ​ബു, സി.​വി. സാ​വി​ത്രി, വി. ​മോ​ഹ​ന​ൻ, ദീ​ന​ദ​യാ​ൽ, സി.​ആ​ർ. ഷാ​ജി, അ​ർ​ജു​ന​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​വ​ർ​ത്തി​ക്ക​ാ​തി​രി​ക്കാ​ൻ
ശ​ക്ത​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ
പു​റ​ത്തി​റ​ക്ക​ണം:
എ​സ്‌വൈഎ​സ്

ക​ൽ​പ്പ​റ്റ: ക്ലാ​സ് മു​റി​യി​ൽ വി​ദ്യാ​ർ​ഥി​നി പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത് തീ​ർ​ത്തും ദുഃ​ഖ​ക​ര​മാ​ണ്. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​യ അ​ശ്ര​ദ്ധ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​വ​ണം.
അ​തോ​ടൊ​പ്പം ഇ​ത്ത​ര​ത്തി​ൽ ദാ​രു​ണ​മാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​പ്പി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​നു​ം സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് എ​സ്‌വൈ​എ​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ.​പി. മു​ഹ​മ്മ​ദ​ലി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​സു​ബൈ​ർ ഹാ​ജി, എ​ട​പ്പാ​റ കു​ഞ്ഞ​മ്മ​ദ് ഹാ​ജി, സി.​കെ. ഷം​സു​ദ്ധീ​ൻ റ​ഹ്മാ​നി, എം. ​അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, ടി.​കെ. അ​ബൂ​ബ​ക്ക​ർ മൗ​ല​വി, ഉ​സ്മാ​ൻ ദാ​രി​മി പ​ന്തി​പ്പൊ​യി​ൽ, എ ​കെ മു​ഹ​മ്മ​ദ് ദാ​രി​മി, കെ.​സി.​കെ. ത​ങ്ങ​ൾ, ഹാ​രി​സ് ബാ​ദു​ഷ, കെ.​എ. നാ​സ​ർ മൗ​ല​വി, കു​ഞ്ഞ​മ്മ​ദ് കൈ​ത​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.