വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച അ​ധ്യാ​പ​ക​നെ അ​റ​സ്റ്റു ചെ​യ്യ​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, November 22, 2019 12:38 AM IST
പു​ൽ​പ്പ​ള്ളി:​ കാ​പ്പി​സെ​റ്റ് ഗ​വ.​ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ല​ൻ ചാ​ക്കോ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച അ​ധ്യാ​പ​ക​നെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നു ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തെ​ങ്കി​ലും അ​ധ്യാ​പ​ക​നെ അ​റ​സ്റ്റു ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല. ബാ​ഹ്യ സ​മ്മ​ർ​ദ​മാ​ണ് ഇ​തി​നു കാ​ര​ണം. അ​ധ്യാ​പ​ക​നെ ജോ​ലി​യി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്താ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. ഇ​തേ അ​ധ്യാ​പ​ക​നെ​തി​രെ ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്ന​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. അ​റ​സ്റ്റ് വൈ​കു​ന്ന​പ​ക്ഷം പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സി​ജു തോ​ട്ട​ത്തി​ൽ, ജോ​ഷി കു​രീ​ക്കാ​ട്ടി​ൽ, അ​കേ​ഷ് അ​ല​ക്സ്, സി.​എ. അ​നു​ജി​ത്ത്, ലി​ബി​ൻ ക​രി​ന്പ​നാ​യി​ൽ, എ.​കെ. ശ​ര​ത്, ന​വീ​ൻ ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.