ഹ​രി​ത​സേ​ന ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ദീ​പം തെ​ളി​യി​ച്ച് ധ​ർ​ണ ന​ട​ത്തി
Friday, November 22, 2019 12:37 AM IST
ക​ൽ​പ്പ​റ്റ:​ ഹ​രി​ത​സേ​ന ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ദീ​പം തെ​ളി​യി​ച്ച് ധ​ർ​ണ ന​ട​ത്തി. കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജി​ൽ വനം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത 12 ഏ​ക്ക​ർ ഭൂ​മി കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു ഉ​ട​ൻ തി​രി​കെ ന​ൽ​കു​ക, കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തോ​ടു മാ​പ്പു​പ​റ​യാ​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ഭ​ര​ണ​കൂ​ടം ത​യാ​റാ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ജി​ല്ല പ്ര​സി​ഡ​ന്‍റ് എം. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബം നേ​രി​ടു​ന്ന നീ​തി നി​ഷേ​ധം സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ മു​റി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഉ​ദ്യോ​ഗ​സ്ഥ മേ​ലാ​ളന്മാ​രു​ടെ ത​ൻ​പ്ര​മാ​ണി​ത്തം നി​മി​ത്തം തെ​രു​വി​ലി​റ​ങ്ങേ​ണ്ടി വ​ന്ന ക​ർ​ഷ​ക​കു​ടും​ബ​ത്തി​നു നീ​തി ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ നി​റ​വേ​റ്റ​ണം. ഭൂ​മി വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​മാ​ന്തം തു​ട​ർ​ന്നാ​ൽ ക​ർ​ഷ​ക​രെ അ​ണി​നി​ര​ത്തി​യു​ള്ള അ​വ​കാ​ശ പു​നഃ​സ്ഥാ​പ​ന​ത്തി​നു ഹ​രി​ത​സേ​ന നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പി.​എ​ൻ. സു​ധാ​ക​ര​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​സ് പു​ന്ന​യ്ക്ക​ൽ, എം.​കെ. ഹു​സൈ​ൻ, ജോ​സ് പാ​ലി​യാ​ണ, എ​ൻ.​എ. വ​ർ​ഗീ​സ്, ടി.​ആ​ർ. പോ​ൾ, കെ.​യു. ഫ്രാ​ൻ​സി​സ്, ഇ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, എ.​യു. ഉ​ല​ഹ​ന്നാ​ൻ, ആ​ർ. റ​ഹീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.