ക്ലാ​സ് മു​റി​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്ക​ണം; ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി
Friday, November 22, 2019 12:37 AM IST
ക​ല്‍​പ്പ​റ്റ: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഗ​വ​ണ്‍​മെ​ന്‍റ് സ​ര്‍​വ​ജ​ന സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍ വി​ദ്യാ​ര്‍​ഥിനി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ക്ലാ​സ് മു​റി​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന അ​ടി​യ​ന്ത​ര ഉ​ത്ത​ര​വി​റ​ക്കി.
ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും അ​ങ്ക​ണ​വാ​ടി​ക​ളി​ലെ​യും ക്ലാ​സ് മു​റി​ക​ളി​ല്‍ മ​തി​യാ​യ പ​രി​ശോ​ധ​ന ന​ട​ത്തി പൊ​ട്ടി പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന ക്ലാ​സ് മു​റി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യായ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. 2005 ലെ ​ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ​മെ​ന്‍റ് ആ​ക്ട് പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്.
ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ പ​രി​ധി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ക്ലാ​സ് മു​റി​ക​ള്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. പാ​മ്പും ഇ​ഴ ജ​ന്തു​ക്ക​ളും പ്ര​വേ​ശി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ദ്വാ​ര​ങ്ങ​ളും മ​റ്റും അ​ട​യ്ക്ക​ണം.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ വി​ദ്യാ​ല​യം സ​ന്ദ​ര്‍​ശി​ച്ച് കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ക്ലാ​സ് മു​റി​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി ഉ​റ​പ്പ് വ​രു​ത്ത​ണം. സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള പ​രി​ശോ​ധ​നാ ര​ജി​സ്റ്റ​റി​ല്‍ ഫി​റ്റ്‌​ന​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണം.
അ​ധി​കൃ​ത​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സൂ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്.
പൊ​തു​യി​ട​ങ്ങ​ളി​ലും ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​രോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു.
ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ദ്ധ്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​യെ മാ​റ്റാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ലാ​സ് മു​റി​ക​ളി​ല്‍ വി​ഷ ജ​ന്തു​ക്ക​ളെ ക​ണ്ടാല്‍ അ​വ​യെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും അ​ധ്യാ​പ​ക​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ന​ല്‍​കാ​നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പാ​മ്പ് ക​ടി​യേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല​ട​ക്കം ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക്ക് ബ​ന്ധ​പ്പെ​ട്ട മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ചു​ള്ള ചി​കി​ല്‍​സ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.