മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി
Friday, November 22, 2019 12:37 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി. തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പം ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ക​ട​ക​ളും വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ വാ​ഹ​ന​ത്തി​ൽ എ​ത്തി മാ​ലി​ന്യം ശേ​ഖ​രി​ച്ച് വ​രു​ന്നു​ണ്ട്.
ഇ​ങ്ങ​നെ സം​വി​ധാ​നം നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് പ​ല​രും മാ​ലി​ന്യം തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.