എ​സ്എ​ഫ്ഐ അ​ന്പ​താം വാ​ർ​ഷി​കാ​ഘോ​ഷം
Friday, November 22, 2019 12:37 AM IST
ക​ൽ​പ്പ​റ്റ: എ​സ്എ​ഫ്ഐ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ എ​സ്എ​ഫ്ഐ രൂ​പീ​കൃ​ത​മാ​യ കാ​ലം മു​ത​ലു​ള്ള പൂ​ർ​വ​കാ​ല പ്ര​വ​ർ​ത്ത​ക​ർ ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​ക്കു​ന്നു. ഡി​സം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ക​ൽ​പ്പ​റ്റ ടൗ​ണ്‍ ഹാ​ളി​ൽ ന്ധ​ത​ല​മു​റ​ക​ളു​ടെ മ​ഹാ​സം​ഗ​മം​ന്ധ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ല​യി​ൽ 1974 ൽ ​മീ​ന​ങ്ങാ​ടി​യി​ൽ ചേ​ർ​ന്ന പ്ര​ഥ​മ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്ത ആ​ദ്യ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എം. റ​ഷീ​ദ് മു​ത​ൽ സം​ഘ​ട​ന​യു​ടെ ജി​ല്ലാ, ഏ​രി​യാ ഘ​ട​ക​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും മ​ഹാ​സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​രും. ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല കൈ​വ​രി​ച്ച പു​രോ​ഗ​തി​ക​ളു​ടെ​യും നാ​ൽ​പ്പ​ത്തൊ​ന്പ​ത് വ​ർ​ഷ​കാ​ല​ത്തെ എ​സ്എ​ഫ്ഐ ച​രി​ത്ര​ത്തി​ന്‍റെ​യും സം​ഗ​മ വേ​ദി​യാ​വും ക​ൽ​പ്പ​റ്റ ടൗ​ണ​ഹാ​ളി​ലെ ​സം​ഗ​മ വേ​ദി.
വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​സ്എ​ഫ്ഐ​യി​ലൂ​ടെ ക​ട​ന്ന് പോ​യ അ​ഞ്ഞൂ​റി​ൽ​പ​രം പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് സം​ഘാ​ട​ക​രാ​യ എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി പ​രി​പാ​ടി​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. സ​ച്ചി​ൻ ദേ​വ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.