നാ​ലാം​ത​രം തു​ല്യ​ത: ജി​ല്ല​യി​ല്‍ 736 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി
Tuesday, November 19, 2019 12:25 AM IST
ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ ന​ട​ത്തു​ന്ന നാ​ലാം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യി​ല്‍ 736 പേ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​വ​രി​ല്‍ 586 പേ​ര്‍ സ്ത്രീ​ക​ളും 150 പേ​ര്‍ പു​രു​ഷ​ന്‍​മാ​രു​മാ​ണ്. 586 പേ​ര്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​രും 25 പേ​ര്‍ പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രു​മാ​ണ്. ആ​റ് പേ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ്.
പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ താ​ന്നി​ക്കു​ന്ന് കോ​ള​നി​യി​ലെ 71 വ​യ​സു​ള്ള ദേ​വി ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​വും മു​ണ്ടേ​രി​യി​ലെ 15 വ​യ​സു​ള്ള മു​ഹ​മ്മ​ദ് സി​യാ​ദ് പ്രാ​യം കു​റ​ഞ്ഞ പ​ഠി​താ​വു​മാ​ണ്. പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് ഏ​ഴാം​ത​രം തു​ല്യ​താ കോ​ഴ്‌​സി​ല്‍ ചേ​രാം.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ങ്ങോ​ട്ടു​കു​ന്ന് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ മു​തി​ര്‍​ന്ന പ​ഠി​താ​വ് ശാ​ന്ത​മ്മ​യ്ക്ക് ചേ​ദ്യ പേ​പ്പ​ര്‍ ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്ഷ​താ മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ര്‍​മ്മ​ല റേ​യ്ച്ച​ല്‍ ജോ​യി, വാ​ര്‍​ഡ് മെം​ബ​ര്‍ ഉ​ഷ ആ​ന​പ്പാ​റ, ഓ​ഫീ​സ് സ്റ്റാ​ഫ് പി.​വി. ജാ​ഫ​ര്‍, പ്രേ​ര​ക്മാ​രാ​യ പി.​എ. സി​ന്ധു, വി.​സി. ഷി​ജി, ഇ​ന്‍​സ്ട്ര​ക്ട​ര്‍ കെ. ​ഷീ​ബ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.