പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു
Tuesday, November 19, 2019 12:25 AM IST
പു​ല്‍​പ്പ​ള്ളി: പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. പു​ല്‍​പ്പ​ള്ളി വേ​ലി​യ​മ്പം ക​ള​ത്തു​വ​യ​ല്‍ സു​രേ​ഷ് ബാ​ബു (39) വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
സു​രേ​ഷ് ബാ​ബു​വി​ന്‍റെ കാ​റും മ​റ്റൊ​രു കാ​റും ത​മ്മി​ല്‍ ഇ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ സു​രേ​ഷ് എ​സ്‌​ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കുകയും ചെയ്തതായി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.