എ​ഴു​പ​ത്തി​മൂ​ന്നാം വ​യ​സി​ൽ പാ​ട്ടു​വി​ദ്യാ​ല​യ​ത്തി​ൽ കു​ട്ടി​യാ​യി ത​ങ്ക​മ്മ
Monday, November 18, 2019 12:33 AM IST
ക​ൽ​പ്പ​റ്റ:​പാ​ട്ടു​പ​ഠി​ക്കാ​നെ​ത്തി​യ അ​മ്മൂ​മ്മ സം​ഗീ​ത വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കൗ​തു​ക​വും ആ​വേ​ശ​വു​മാ​യി. ക​ൽ​പ്പ​റ്റ കോ​ട്ട​വ​യ​ൽ മ​ണ്ട​ക​ക്കു​നി ത​ങ്ക​മ്മ​യാ​ണ് എ​ഴു​പ​ത്തി​മൂ​ന്നാം വ​യ​സി​ൽ സം​ഗീ​താ​ഭ്യ​സ​ന​ത്തി​നു സൗ​പ​ർ​ണി​ക സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക്കി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്. സ്വ​ന്ത​മാ​യി മൂ​സി​ക് ആ​ൽ​ബം പു​റ​ത്തി​റ​ക്ക​ണെ​ന്ന മോ​ഹ​മാ​ണ് പാ​ട്ടു​പഠിക്കാന്‌ പ്രേ​ര​ണ​യാ​യ​തെ​ന്നു ത​ങ്ക​മ്മ പ​റ​യു​ന്നു.

ക​ൽ​പ്പ​റ്റ ജൈ​ത്ര തി​യ​റ്റ​റി​ലെ മു​ൻ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ക​രു​ണ​ന്‍റെ ഭാ​ര്യ​യാ​ണ് ത​ങ്ക​മ്മ. മ്യൂ​സി​ക് ആ​ൽ​ബ​മെ​ന്ന ആ​ഗ്ര​ഹം അ​റി​യി​ച്ച​പ്പോ​ൾ ക​രു​ണ​നാ​ണ് ഭാ​ര്യ​യെ പാ​ട്ടു​പ​ഠി​ക്കാ​ൻ കൊ​ച്ചു​മ​ക്ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ച​ത്.

പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ത്ത ത​ങ്ക​മ്മ​യ്ക്കു സം​ഗീ​ത​ത്തി​ൽ നൈ​സ​ർ​ഗി​ക വാ​സ​ന​യു​ണ്ട്.

എ​ഴു​ത്ത​റി​യി​ല്ലെ​ങ്കി​ലും റേ​ഡി​യോ​യി​ലും മൊ​ബൈ​ൽ ഫോ​ണി​ലും കേ​ട്ട് നി​ര​വി​ധി ഗാ​ന​ങ്ങ​ൾ ഹൃ​ദി​സ്ഥ​മാ​ക്കി​യ ത​ങ്ക​മ്മ വീ​ടി​ന​ടു​ത്തു ക്ഷേ​ത്ര​ത്തി​ൽ ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കാ​റു​ണ്ട്.

സൗ​പ​ർ​ണി​ക​യി​ൽ അ​ധ്യാ​പി​ക​മാ​രാ​യ ടി.​വി. സൗ​മ്യ​യും ടി.​വി. സു​ചി​ത്ര​യു​മാ​ണ് ത​ങ്ക​മ്മ​യ്ക്കു ശി​ക്ഷ​ണം ന​ൽ​കു​ന്ന​ത്.