ഒ​ന്നു മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം
Sunday, November 17, 2019 12:47 AM IST
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ സ്വ​ത​ന്ത്ര​മൈ​താ​നി​യി​ൽ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും. ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കൈ​വ​ശ ഭൂ​മി​ക്കും പ​ട്ട​യം അ​നു​വ​ദി​ക്കു​ക, ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ സെ​ക‌്ഷ​ൻ 17-53 ഭൂ​മി​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കാന്‌ പ്ര​ത്യേ​ക നി​യ​മം പാ​സാ​ക്കു​ക, എ​ല്ലാ വീ​ടു​ക​ൾ​ക്കും വൈ​ദ്യു​തി ക​ണ​ക‌്ഷ​ൻ ല​ഭ്യ​മാ​ക്കു​ക, ഓ​വാ​ലി ഫോ​റ​സ്റ്റ് ചെ​ക്പോ​സ്റ്റി​ലെ അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, ത​ക​ർ​ന്ന വീ​ടു​ക​ളും പാ​ല​ങ്ങ​ളും റോ​ഡു​ക​ളും പു​ന​ർ​നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.