ദേ​ശീ​യ പാ​ത 766: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഇ​ട​പെ​ട​ൽ നി​രാ​ശാ​ജ​ന​ക​ം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Sunday, November 17, 2019 12:47 AM IST
ക​ൽ​പ്പ​റ്റ:​ കോ​ഴി​ക്കോ​ട്-​കൊ​ല്ലേ​ഗ​ൽ ദേ​ശീ​യ​പാ​ത 766ൽ ​സ​ഞ്ചാ​ര​സ്വാ​ത​ന്ത്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് പാ​ത അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നെ അ​നു​കൂ​ലി​ച്ചു കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് ഹൈ​വേ​സ് മ​ന്ത്രാ​ല​യം ചീ​ഫ് എ​ൻജിനിയ​ർ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​മെ​ന്നു കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി.
മ​റ്റേ​തു​പാ​ത​യും എ​ത്ര ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ വി​ക​സി​പ്പി​ച്ചാ​ലും ദേ​ശീ​യ​പാ​ത 766നു ​ബ​ദ​ലാ​കി​ല്ല. ഈ ​വ​സ്തു​ത രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന സൂ​പ്രീം കോ​ട​തി​യ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ൾ വീ​ഴ്ച​വ​രു​ത്തു​ക​യാ​ണ്.
ദേ​ശീ​യ​പാ​ത 766ൽ ​സ​ന്പൂ​ർ​ണ ഗ​താ​ഗ​ത നി​രോ​ധ​നം ബാ​ധ​ക​മാ​ക്കു​ന്ന​തി​നു ഗൂ​ഢ​ശ​ക്തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഇ​തു ന​ൽ​കു​ന്ന സൂ​ച​ന.

ദേ​ശീ​യ​പാ​ത 766നു ​പ​ക​രം ബ​ദ​ൽ​പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാന്‌ മൂ​ന്നം​ഗ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നു അ​ധി​കാ​രി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യെ​ന്ന പ്ര​ചാ​ര​ണ​വും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി. ത​ല​ശേ​രി-​ബാ​വ​ലി-​കാ​ട്ടി​ക്കു​ളം റോ​ഡു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ൽ ആ​ർ​ക്കും എ​തി​ര​ഭി​പ്രാ​യ​മി​ല്ല. എ​ന്നാ​ൽ ഈ ​റോ​ഡു​ക​ൾ മെച്ചപ്പെ​ടു​ത്തി​യാ​ൽ ദേ​ശീ​യ​പാ​ത​യ്ക്കു ബ​ദ​ലാ​കു​മെ​ന്ന നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

ബ​ദ​ൽ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും സൂ​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​നി​രി​ക്ക​യാ​ണ്. ഈ ​സ​ത്യ​വാ​ങ്മൂ​ലം ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ​ത്തി​നു ഉ​ത​കു​ന്ന​താ​കു​ന്ന​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​നി​യെ​ങ്കി​ലും ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം. കേ​സി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി മി​ക​ച്ച അ​ഭി​ഭാ​ഷ​ക​ർ ഹാ​ജ​രാ​കു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക ശ​ക്ത​മാ​ണെ​ന്നു ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ​ത്തി​നു തു​ട​ർ​ന്നു ന​ട​ത്തേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു ആ​ലോ​ചി​ക്കു​ന്ന​തി​നു 18നു ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​ബ​ത്തേ​രി കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ഓ​ഫീ​സി​ൽ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ളു​ടെ​യും മ​റ്റു സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.