സ്വ​യം​സ​ന്ന​ദ്ധ പു​ര​ന​ധി​വാ​സം: മു​തു​മ​ല​യി​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത കു​ടും​ബ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി
Sunday, November 17, 2019 12:46 AM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സ​ങ്കേ​ത​ത്തി​ൽ താ​മ​സി​ക്കു​ന്ന​തി​ൽ സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത കു​ടും​ബ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി.​ത​ഹ​സി​ൽ​ദാ​ർ സം​ഗീ​ത​റാ​ണി, റേ​ഞ്ച് ഓ​ഫീ​സ​ർ ദ​യാ​ന​ന്ദ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ട്ടി​ക പൂ​ർ​ണ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.
മു​തു​മ​ല വ​ന​ത്തി​ലെ കു​ടും​ബ​ങ്ങ​ളെ അ​യ്യം​കൊ​ല്ലി​ക്കു സ​മീ​പം ച​ണ്ണ​കൊ​ല്ലി​യി​യി​ലാ​ണ് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 2000-ഉം ​ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 255-ഉം ​കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ചി​രു​ന്നു. 211 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാന്‌ ന​ട​പ​ടി പു​രോ​ഗ​തി​യി​ലാ​ണ്. 100ൽ​പ​രം കു​ടും​ബ​ങ്ങ​ൾ മാ​റ്റ​സ്ഥ​ല​ത്തി​നു​പ​ക​രം പ​ത്തു​ല​ക്ഷം രൂ​പ വീ​തം സ​മാ​ശ്വാ​സ​ധ​നം കൈ​പ്പ​റ്റി വ​ന​ത്തി​നു പു​റ​ത്തേ​ക്കു മാ​റി​യി​രു​ന്നു.
ക​ടു​വാ​സ​ങ്കേ​ത​ത്തി​ലെ നാ​ഗം​പ​ള്ളി, ബെ​ണ്ണ, മു​തു​കു​ളി, പു​ലി​യാ​ലം, മ​ണ്ടേ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.