യു​വ​തി​യു​ടെ മ​ര​ണം: പ​രാ​തി​ക്കു പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ ത​ക​ർ​ച്ച കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ന്ന്
Saturday, November 16, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: ഭാ​ര്യ​യെ വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ട സം​ഭ​വ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രേ വൈ​ത്തി​രി ചു​ണ്ടേ​ൽ ഒ​ലി​വു​മ​ല സ്വ​ദേ​ശി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​ക്കും പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ ത​ക​ർ​ച്ച കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നു സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ.
വൈ​ത്തി​രി​യി​ൽ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രം​സ​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ള്ള​പ്പ​രാ​തി ന​ൽ​കി​യും വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യും പാ​ർ​ട്ടി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന​തു വ്യാ​മോ​ഹ​മാ​ണ്. തെ​റ്റു​ചെ​യ്ത​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത ച​രി​ത്ര​മാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്.
പ​രാ​തി​യി​ൽ ഏ​തു​ത​രം അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പാ​ർ​ട്ടി മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. വി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, പി.​വി. സ​ഹ​ദേ​വ​ൻ, കെ. ​റ​ഫീ​ഖ്, എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.