ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​നം: ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ​സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി
Saturday, November 16, 2019 12:25 AM IST
ക​ൽ​പ്പ​റ്റ:​ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന യ​ജ്ഞ​ത്തി​ന്‍റെ സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​നു ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ​സം​ഘം വ​യ​നാ​ട്ടി​ൽ മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
പ​ബ്ലി​ക് ഹെ​ൽ​ത്ത് സ്പെ​ഷ​ലി​സ്റ്റ് ഡോ.​വി​ൽ​സ​ണ്‍ ലോ, ​ഡോ.​രൂ​പ​ക് സിം​ഗ്ല, ഡോ.​അ​ശ്വ​നി ഖ​ന്ന, ഡോ.​യാ​റ്റി​ൻ ഡോ​ലാ​കി​യ,ഡോ.​ശോ​ഭി​നി രാ​ജ​ൻ, ഡോ.​ജാ​മി ടോ​ൻ​സിം​ഗ്,ഡോ.​മ​നോ​ജ് തോ​ഷ്നി​വാ​ൾ,ഡോ.​അ​ൽ​മാ​സ് ഷ​മിം,ഡോ.​ര​വീ​ന്ദ്ര​കു​മാ​ർ, ഡോ.​ഹി​മാ​ൻ​ഷു, ഡോ.​പി.​എ​സ്. രാ​കേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പ​ന്ത്ര​ണ്ടം​ഗ സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. നാ​ലു ടീ​മാ​യി തി​രി​ഞ്ഞാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന.
ആ​ദി​വാ​സി കോ​ള​നി​ക​ൾ​ക്കു പു​റ​മേ ജി​ല്ലാ ആ​ശു​പ​ത്രി, ജി​ല്ലാ ടി​ബി സെ​ന്‍റ​ർ, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി, തൊ​ണ്ട​ർ​നാ​ട്, വെ​ള​ള​മു​ണ്ട, പൂ​താ​ടി, നൂ​ൽ​പ്പു​ഴ, അ​ന്പ​ല​വ​യ​ൽ,പൊ​ഴു​ത​ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളാ​യ വിം​സ്, വി​നാ​യ​ക എ​ന്നി​വ​ട​ങ്ങ​ളി​ലും സം​ഘം എ​ത്തി. രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പു​കാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ എ​ന്നി​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.
ജി​ല്ല​യി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​വും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന യ​ജ്ഞ​ത്തി​ൽ കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് സം​ഘം ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​റ​ഞ്ഞു.
രോ​ഗ നി​ർ​മാ​ർ​ജ​ന​ത്തി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​ണെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു.