മാ​ന​ന്ത​വാ​ടി എം​ജി​എ​മ്മും പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ൾ
Saturday, November 16, 2019 12:25 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: മൂ​ന്ന് ദി​വ​സ​മാ​യി പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ക​ല​യു​ടെ വ​സ​ന്തം തീ​ർ​ത്ത നാ​ൽ​പ്പ​താ​മ​ത് റ​വ​ന്യു സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​ന​ന്ത​വാ​ടി എം​ജി​എ​മ്മും പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ളാ​യി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സ്ന്‍റെ 22 വ​ർ​ഷ​ത്തെ കു​ത്ത​ക ത​ക​ർ​ത്ത് മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ് കി​രീ​ടം നേ​ടി. 118 പോ​യി​ന്‍റ് നേ​ടി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

95 പോ​യി​ന്‍റു​മാ​യി ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സ് ര​ണ്ടാ​മ​തെ​ത്തി. 85 പോ​യി​ന്‍റു​മാ​യി മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാ​മ​താ​ണ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട കി​രീ​ടം പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് തി​രി​ച്ചു​പി​ടി​ച്ചു. 160 പോ​യി​ന്‍റു​മാ​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 95 പോ​യി​ന്‍റുനേടി ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ് ര​ണ്ടാ​മ​തെ​ത്തി. ര​ണ്ടു ത​വ​ണ ജേ​താ​ക്ക​ളാ​യ മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സ് 81 പോ​യി​ന്‍റു​മാ​യി മൂ​ന്നാം​സ്ഥാ​ന​ത്താ​ണ്. 80 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി എം​ജി​എം നാ​ലാം സ്ഥാ​ന​ത്തും 73 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല കി​രീ​ടം നി​ല​നി​ർ​ത്തി. 397 പോ​യി​ന്‍റ് നേ​ടി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 387 പോ​യി​ന്‍റു​നേടി വൈ​ത്തി​രി ര​ണ്ടും 383 പോ​യി​ന്‍റു​മാ​യി ബ​ത്തേ​രി മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 416 പോ​യി​ന്‍റു​മാ​യി ബ​ത്തേ​രി ഉ​പ​ജി​ല്ല​യും ഓ​വ​റോ​ൾ നി​ല​നി​ർ​ത്തി. 408 പോ​യി​ന്‍റു​നേടി വൈ​ത്തി​രി ര​ണ്ടാ​മ​തും 407 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി മൂ​ന്നാ​മ​തു​മാ​ണ്. യു​പി വി​ഭാ​ഗ​ത്തി​ൽ 176 പോ​യി​ന്‍റു​ നേടി ബ​ത്തേ​രി ഉ​പ​ജി​ല്ല ഒ​ന്നാ​മ​തെ​ത്തി.

വൈ​ത്തി​രി ഉ​പ​ജി​ല്ല 159 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും 155 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. സ്കൂ​ളു​ക​ളി​ൽ പ​ഴൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​യു​പി​എ​സ്, പ​ടി​ഞ്ഞാ​റ​ത്ത​റ എ​യു​പി​എ​സ്, മു​ട്ടി​ൽ ഡ​ബ്ല്യു​ഒ യു​പി​എ​സ് എ​ന്നി​വ​ർ ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു.

ന​ട​വ​യ​ൽ സെ​ന്‍റ തോ​മ​സ് എ​ച്ച്എ​സ്, മാ​ന​ന്ത​വാ​ടി എ​ൽ​എ​ഫ്യു​പി എ​സ്, ക​ൽ​പ്പ​റ്റ എ​ച്ച്ഐ​എം​യു​പി​എ​സ് എ​ന്നി​വ​ർ ര​ണ്ടാം​സ്ഥാ​നം നേ​ടി. പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ എ​ച്ച്എ​സ്എ​സ്, മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ്, ബ​ത്തേ​രി അ​സം​പ്ഷ​ൻ എ​യു​പി​എ​സ്, കാ​ട്ടി​ക്കു​ളം ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.