യു​വാ​വി​ന്‍റെ മ​ര​ണം: കേ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Thursday, November 14, 2019 12:33 AM IST
ക​ല്‍​പ്പ​റ്റ: നീ​ര്‍​വാ​രം ത​ലാ​പ്പ​ള്ളി​ല്‍ അ​ബി​ന്‍റെ(25)​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് നേ​രി​ട്ടു അ​ന്വേ​ഷി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം പി. ​മോ​ഹ​ന്‍​ദാ​സ് നി​ര്‍​ദേ​ശം ന​ല്‍​കി. പി​താ​വ് ചാ​ക്കോ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​ള​ക്‌ടറേറ്റി​ല്‍ ന​ട​ത്തി​യ സി​റ്റിം​ഗി​നി​ടെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു ചാ​ക്കോ പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു.
പു​ല്‍​പ്പ​ള്ളി-​ദാ​സ​ന​ക്ക​ര റോ​ഡി​ലെ വ​ട്ട​വ​യ​ലി​നു സ​മീ​പം ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ല്‍ 2016 ജൂ​ണ്‍ ആ​റി​നു രാ​ത്രി ക​ണ്ടെ​ത്തി​യ അ​ബി​ന്‍ 16 ദി​വ​സ​ത്തി​നു​ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. അ​ബി​ന്‍റേതു അ​പ​ക​ട​മ​ര​ണ​മ​ല്ലെ​ന്നും ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച അ​ബി​നെ ആ​രോ അ​ടി​ച്ചു​വീ​ഴ്ത്തു​ക​യോ മ​റ്റു വാ​ഹ​നം ഉ​പ​യോ​ഗി​ച്ചു ത​ട്ടി​വീ​ഴ്ത്തു​ക​യോ ആ​യി​രു​ന്നു​വെ​ന്നു​മാ​ണ് വീ​ട്ടു​കാ​രു​ടെ സം​ശ​യം. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ദി​വ​സം പ​ക​ല്‍ അ​ബി​ന്‍ പു​ല്‍​പ്പ​ള്ളി സീ​താ​മൗ​ണ്ടി​ലെ ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് അ​ബി​നെ രാ​ത്രി പു​ല്‍​പ്പ​ള്ളി ടൗ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. പി​ന്നീ​ട് ഒ​ന്നി​ച്ചു നീ​ര്‍​വാ​ര​ത്തേ​ക്കു വ​രു​ന്ന​തി​നി​ടെ പാ​ക്ക​ത്തു​വ​ച്ചു താ​ന്‍ അ​തു​വ​ഴി വ​ന്ന മ​റ്റു കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ജീ​പ്പി​ലും അ​ബി​ന്‍ ബൈ​ക്കി​ലും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ന്നാ​ണ് സു​ഹൃ​ത്ത് പ​റ​യു​ന്ന​ത്. പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​ബി​ന്‍റെ ഫോ​ണി​ലേ​ക്കു സു​ഹൃ​ത്തി​ന്‍റെ വി​ളി വ​ന്നി​രു​ന്നു. കാ​ള്‍ അ​റ്റ​ന്‍​ഡു ചെ​യ്ത യാ​ത്ര​ക്കാ​രി​ല്‍ ആ​രോ ആ​ണ് അ​ബി​ന്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​വ​രം സു​ഹൃ​ത്തി​നെ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്നു കൂ​ട്ടു​കാ​രെ​ത്തി​യാ​ണ് അ​ബി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. പ​രി​ക്കു​ക​ള്‍ ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ബി​ന്‍റെ ദേ​ഹ​ത്തു 16 പ​രി​ക്കു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ത​ല​യു​ടെ പി​ന്നി​ലു​ള്ള മു​റി​വ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​തി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ചാ​ക്കോ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പേ​ര്യ വ​ര​യാ​ല്‍ സ്വ​ദേ​ശി​നി​യാ​യ ന​ഴ്‌​സു​മാ​യി അ​ബി​ന്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹാ​ലോ​ച​ന ന​ട​ന്നു​വെ​ങ്കി​ലും ന​ഴ്‌​സി​ന്‍റെ വീ​ട്ടു​കാ​ര്‍ പി​ന്തി​രി​ഞ്ഞു. ഇ​തി​നു​ശേ​ഷ​വും അ​ബി​ന്‍ ന​ഴ്‌​സി​നെ​യും വീ​ട്ടു​കാ​രെ​യും ഫോ​ണി​ല്‍ വി​ളി​ച്ചു വി​വാ​ഹ​താ​ത്പ​ര്യം അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നു ന​ഴ്‌​സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ അ​ബി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.