മൊ​ബൈ​ല്‍ ട​വ​ര്‍ ബാ​റ്റ​റി മോ​ഷ​ണം: പ്രതിക​ള്‍ പി​ടി​യി​ൽ
Wednesday, November 13, 2019 12:48 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ബാ​റ്റ​റി മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തെ ബ​ത്തേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ബീ​നാ​ച്ചി​യി​ലെ ബി​എ​സ്എ​ന്‍​എ​ല്‍ മൊ​ബൈ​ല്‍ ട​വ​റി​ല്‍ നി​ന്നും പൂ​തി​ക്കാ​ടു​ള്ള ഐ​ഡി​യ ട​വ​റി​ല്‍ നി​ന്നും ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.
തോ​മാ​ട്ടു​ചാ​ല്‍ ക​ട​ല്‍​മാ​ട് മ​ഞ്ചേ​രി പ​ത്താ​യ​പൂ​ക്ക​ല്‍ റ​ഷീ​ദ്, സ​ഹോ​ദ​ര​ന്‍ എം.​പി. സ​ലിം (40), ക​ട​ല്‍​മാ​ട് ചേ​ര​പ​റ​മ്പി​ല്‍ സ​ജി​ല്‍ (30) എ​ന്നി​വ​രാണ് പിടിയിലായത്. ക​ഴി​ഞ്ഞ ദി​വ​സം മാ​ട​ക്ക​ര​യി​ലെ ട​വ​റി​ല്‍ നി​ന്നും ബാ​റ്റ​റി​‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നി​ടെ നാ​ട്ടു​കാ​ര്‍ എ​ത്തി​യ​തി​നെ​തു​ട​ര്‍​ന്ന് ഇ​വ​ര്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന ന​മ്പ​ര്‍ വച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​നി​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.