അ​പ്പീ​ലു​മാ​യി എ​ത്തു​ന്ന​ത് 82 ഇ​ന​ങ്ങ​ളി​ല്‍
Wednesday, November 13, 2019 12:46 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ റ​വ​ന്യൂ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ അ​പ്പീ​ലു​ക​ളുമാ​യി 82 ഇ​ന​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കാ​ന്‍ എ​ത്തു​ന്ന​ത്.
ബ​ത്തേ​രി, വൈ​ത്തി​രി, മാ​ന​ന്ത​വാ​ടി വി​ദ്യാ​ഭ്യ​സ ഉ​പ ജി​ല്ല​ക​ളി​ലെ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ 172 അ​പ്പീ​ലു​ക​ളാ​ണ് വി​ധി നി​ര്‍​ണ​യ​ത്തി​നെ​തി​രേ വി​ദ​ഗ്ധ സ​മി​തി​ക്കു മു​മ്പി​ല്‍ എ​ത്തി​യ​ത്.
ബ​ത്തേ​രി ഉ​പ​ജി​ല്ല​യി​ല്‍ നി​ന്ന് 65, മാ​ന​ന്ത​വാ​ടി-59, വൈ​ത്തി​രി-49 എ​ന്നി​ങ്ങ​നെ​യാ​ണ് അ​പ്പീ​ലു​ക​ള്‍ ല​ഭി​ച്ച​ത്.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍​മാ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​ക്ക് മു​മ്പാ​കെ അ​പ്പീ​ലു​ക​ള്‍ ന​ല്‍​കി​യ​ത്.
ഇ​തി​ല്‍ ബ​ത്തേ​രി ഉ​പ​ജി​ല്ല 34, മാ​ന​ന്ത​വാ​ടി 24, വൈ​ത്തി​രി 24 എ​ന്നി​ങ്ങ​നെ​യാ​ണ് അ​നു​വ​ദി​ച്ച അ​പ്പീ​ലു​ക​ള്‍. അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സ​മി​തി​യാ​ണ് അ​പ്പീ​ലു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക. 90 അ​പ്പീ​ലു​ക​ള്‍ ​സ​മി​തി ത​ള്ളി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക​വി​ത​ര​ച​ന, ഉ​പ​ന്യാ​സം, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം മ​ല​യാ​ളം ക​വി​ത​ര​ച​ന, ഉ​പ​ന്യാ​സം എ​ന്നീ സ്‌​റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളി​ലും ന​ട​ക്കാ​നി​രി​ക്കു​ന്ന കു​ച്ചു​പ്പു​ടി, മ​ല​യാ​ളം, ഹി​ന്ദി പ​ദ്യം ചെ​ല്ല​ല്‍, ശാ​സ്ത്രീ​യ സം​ഗീ​തം, എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലും സം​ഘ​ഗാ​നം, നാ​ടോ​ടി നൃ​ത്തം, കോ​ല്‍​ക്ക​ളി, തു​ട​ങ്ങി​യ ഗ്രൂ​പ്പി​ന മ​ത്സ​ര​ങ്ങ​ളി​ലും അ​പ്പീ​ലു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
110 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​തി​ലൂ​ടെ മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത്. ആ​യി​രം രൂ​പ​യാ​ണ് അ​പ്പീ​ല്‍ ഫീ​സ്. അ​നു​വ​ദി​ച്ച അ​പ്പീ​ലു​കള്‌ക്ക്‍ തു​ക തി​രി​കെ ന​ല്‍​കും.
ത​ള്ളി​യ 90 പേ​രു​ടെ ഫീ​സ് അ​പ്പീ​ലു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ചെ​ല​വു​ക​ള്‍ ക​ഴി​ച്ചു​ള്ള തു​ക വ​കു​പ്പ് സൂ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.