സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​സ​മ​രം
Wednesday, October 23, 2019 12:05 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മേ​ഖ​ല സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ര്‍ (ആ​ര്‍​സി​ഇ​പി) ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ത്തേ​രി​യി​ല്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തും.
കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി നേ​തൃ​ത്വം ന​ല്‍​കു​ന്ന കേ​ര​ളാ ക​ര്‍​ഷ​ക മു​ന്ന​ണി​യും രാ​ഷ്ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘും കി​സാ​ന്‍ മി​ത്ര​യും മ​റ്റ് സം​ഘ​ട​ന​ക​ളും ചേ​ര്‍​ന്നാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടി​ന് കോ​ട്ട​ക്കു​ന്നി​ല്‍ നി​ന്ന് പ്ര​തി​ഷേ​ധ റാ​ലി ആ​രം​ഭി​ച്ച് സ്വ​ത​ന്ത്ര മൈ​താ​നി​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം രാ​ഷ്ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ശി​വ​കു​മാ​ര്‍ കാ​ക്കാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും മ​റ്റ് സം​ഘ​ട​ന​ക​ളും ഈ ​പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.സ​മ​ര​ത്തി​ന്‍റെ‍​ വി​ജ​യ​ത്തി​നാ​യി സ്വാ​ഗ​ത​സം​ഘ രു​പ​വത്്‍​ക​ര​ണ നാളെ ​രാ​വി​ലെ 10.30ന് ​ബ​ത്തേ​രി​യി​ലെ മൈ​സൂ​ര്‍ റോ​ഡി​ലു​ള്ള വ​യ​നാ​ട​ന്‍ ചെ​ട്ടി സ​ര്‍​വീ​സ് സൊ​സൈ​റ്റി ഹാ​ളി​ല്‍ ചേ​രും.