രാ​ത്രി​യാ​ത്ര നി​രോ​ധ​നം: മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ക്കും
Monday, October 21, 2019 11:34 PM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി​യി​ലു​ള്ള കേ​സി​ല്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ക്കും.

ഹൈ​ക്കോ​ട​തി മു​ന്‍ ജ​സ്റ്റി​സ് വി. ​ഗി​രി​യെ​യോ ത​മി​ഴ്‌​നാ​ട്ടി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ വി​ശ്വ​നാ​ഥ​ന്‍ അ​യ്യ​രെ​യോ നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. കൂ​ടാ​തെ അ​ഭി​ഭാ​ഷ​ക പാ​ന​ലി​നേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.