കേ​ര​ള ലാ​ന്‍​ഡ് അ​സൈ​ന്‍​മെ​ന്‍റ്് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണം: ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി
Monday, October 21, 2019 11:31 PM IST
ക​ല്‍​പ്പ​റ്റ: റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലെ ക​ര്‍​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും റി​സ​ര്‍​വ് ചെ​യ്ത വീ​ട്ടി​മ​ര​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നും 1960ലെ ​കേ​ര​ള ലാ​ന്‍​ഡ് അ​സൈ​ന്‍​മെ​ന്‍റ് ആ​ക്ട് അ​ടി​യ​ന്ത​ര​മാ​യി ഭേ​ദ​ഗ​തി ചെ​യ്യാന്‌ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി ക​ര്‍​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി വൈ​ത്തി​രി താ​ലൂ​ക്ക് പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

59 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഉ​ണ്ടാ​ക്കി​യ കേ​ര​ള ലാ​ന്‍​ഡ് അ​സൈ​ന്‍​മെ​ന്‍റ്് നി​യ​മം കാ​ലോ​ചി​ത​മാ​യി ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലെ റി​സ​ര്‍​വ് ചെ​യ്ത വീ​ട്ടി​മ​ര​ങ്ങ​ള്‍ നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം ആര്‌ക്കും പ്ര​യോ​ജ​ന​പ്പെ​ടാ​തെ ന​ശി​ക്കു​ക​യാ​ണ്.

ക​ട​ക്കെ​ണി​യും ക​ര്‍​ഷ​ക ത​ക​ര്‍​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും പ്ര​ള​യ​ക്കെ​ടു​തി​യും മൂ​ലം ആ​ത്മ​ഹ​ത്യ​യി​ല്‍ അ​ഭ​യം തേ​ടു​ന്ന വ​യ​നാ​ട്ടി​ലെ ക​ര്‍​ഷ​ക​രു​ടെ ദു​രി​തം ഒ​രു പ​രി​ധി​വ​രെ ല​ഘൂ​ക​രി​ക്കാ​ന്‍ ​നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ട് സാ​ധി​ക്കും.

പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ കി​സാ​ന്‍ സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് മെം​ബ​റു​മാ​യ എം. ​കൃ​ഷ്ണ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ന്‍.​ഡി. ജോ​ര്‍​ജ്, കെ.​ആ​ര്‍. ജ​യ​രാ​ജ്, ബാ​ബു പി​ണ്ടി​പ്പു​ഴ, ഷാ​ജി പ​ന​ച്ചി​ക്ക​ല്‍, ടോ​മി വ​ട​ക്കും​ഞ്ചേ​രി, വി​ജ​യ​ന്‍ പാ​ല​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വൈ​ത്തി​രി താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യി എം.​പി. ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്), എം.​സി. റോ​യി (സെ​ക്ര​ട്ട​റി), എ​ന്‍.​എ​ക്‌​സ്. ഷാ​ജി (ഖ​ജാ​ന്‍​ജി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​തി​നൊ​ന്നം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.