സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ നി​ന്ന് മ​രം മു​റി​ച്ച സം​ഭ​വം: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Monday, October 21, 2019 11:29 PM IST
പു​ല്‍​പ്പ​ള്ളി: ഭൂ​ദാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ നി​ന്നും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ മ​റ​വി​ല്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ക​ള​നാ​ടി​കൊ​ല്ലി ത്‌​ളാ​യി​ക്കാ​ട്ട് സ​ണ്ണി (49) യെ​യാ​ണ് പു​ല്‍​പ്പ​ള്ളി സി​ഐ​യു​ടെ നേ​തൃ​ത്യ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ആ​ദ്യം ഭൂ​ദാ​ന​ത്തെ ഖാ​ദി ബോ​ര്‍​ഡി​ന്റെ സ്ഥ​ല​ത്തു നി​ന്ന് അ​ഞ്ച് മ​ര​ങ്ങ​ള്‍ മു​റി​ച്ച് ക​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

നി​ര്‍​മാ​ണങ്ങളുടെ മ​റ​വി​ലാ​യി​രു​ന്നു മ​രം മു​റി. ഖാ​ദി ബോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്ത് നി​ന്ന് മ​രം മോ​ഷ​ണം പോ​യെ​ന്ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് പോ​ലി​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. മോ​ഷ്ടി​ച്ച മ​ര​ങ്ങ​ള്‌ ക​ണ്ടെ​ത്തി​യി​രു​ന്നു.