മു​ന്‍ രാ​ഷ്ട്ര​പ​തി​ക്കു ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യി​ല്‍ ആ​ദ​രം
Monday, October 21, 2019 11:29 PM IST
മാ​ന​ന്ത​വാ​ടി: ആ​റാ​ട്ടു​ത​റ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യി​ല്‍ മു​ന്‍ രാ​ഷ്ട്ര​പ​തി ഡോ.​എ.​പി.​ജെ അ​ബ്ദു​ല്‍ കാ​ല​മി​നു ആ​ദ​രം. ശാ​സ്‌​ത്രോ​ത്സ​വ​ന​ഗ​രി​യി​ല്‍ പ്ര​തി​മ സ്ഥാ​പി​ച്ചാ​ണ് സം​ഘാ​ട​ക​ര്‍ മു​ന്‍ രാ​ഷ്ട്ര​പ​തി​യോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ച​ത്.

പേ​രാ​മ്പ്ര എ​ര​വെ​ട്ടു​ര്‍ സ്വ​ദേ​ശി​യും കൊ​യി​ലാ​ണ്ടി വൊ​ക്കേ​ഷ​ണ​ല്‍ ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ചി​ത്ര​ക​ലാ​ധ്യാ​പ​ക​നു​മാ​യ കെ. ​റെ​ജി​കു​മാ​റ​ാണ് പ്ര​തി​മ നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്.

1999ല്‍ ​ചി​ത്ര​ക​ലാ​ധ്യാ​പ​ക​നാ​യി അ​റാ​ട്ടു​ത​റ സ്‌​കൂ​ളി​ലാ​ണ് റെ​ജി​കു​മാ​ര്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. സ്‌​കൂ​ളി​നോ​ടും വ​യ​നാ​ടി​നോ​ടു​ള്ള ആ​ത്മ​ബ​ന്ധ​മാ​ണ് ശാ​സ്ത്ര​ന​ഗ​രി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​നു പ്ര​തി​മ നി​ര്‍​മി​ച്ചു​ന​ല്‍​കാ​ന്‍ പ്രേ​ര​ണ​യാ​യ​തെ​ന്നു റെ​ജി​കു​മാ​ര്‍ പ​റ​ഞ്ഞു. ആ​റാ​ട്ടു​ത​റ സ്‌​കൂ​ളി​നു ഇ​ന്ത്യ​യു​ടെ​യും കേ​ര​ള​ത്തി​ന്‍റെ​യും ഭൂ​പ​ട​വും ഇ​ദ്ദേ​ഹം നി​ര്‍​മി​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ട്.