പീ​ഡനം: യു​വാ​വി​ന് പ​ത്തു​വ​ര്‍​ഷം ക​ഠി​ന ത​ട​വ്
Sunday, October 20, 2019 11:59 PM IST
ഗൂ​ഡ​ല്ലൂ​ര്‍: ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്കു പ​ത്തു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 5,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.
ഓ​വാ​ലി മു​ല്ലൈ​ന​ഗ​ര്‍ വി​ജ​യ​ര​ത്‌​ന​ത്തെ​യാ​ണ് (24) ഊ​ട്ടി വ​നി​താ കോ​ട​തി ശി​ക്ഷി​ച്ച​ത്. ബാ​ലി​ക​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ന്യൂ​ഹോ​പ്പ് പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. 2017 ന​വം​ബ​ര്‍ 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.