ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്
Sunday, October 20, 2019 11:59 PM IST
പു​ല്‍​പ്പ​ള്ളി:​പെ​രി​ക്ക​ല്ലൂ​രി​ല്‍ നാ​ല് വ​ര്‍​ഷം മു​ന്‍​പ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ലി​ന്റെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​ത്തി​നാ​ല്‍ 80 വി​ദ്യാ​ര്‍​ഥി​ക​ള്‍ ദു​രി​ത​ത്തി​ല്‍. നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും താ​മ​സി​ക്കു​ന്ന​തി​നു 4.25 കോ​ടി രൂ​പ ചെ​ല​വി​ല്‍ പെ​രി​ക്ക​ല്ലൂ​ര്‍ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പം അ​ര ഏ​ക്ക​റി​ല്‍ ആ​രം​ഭി​ച്ച നി​ര്‍​മാ​ണ​മാ​ണ് നി​ല​ച്ച​ത്.
മ​തി​ല്‍ കെ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​മീ​പ​ത്തെ സ്ഥ​ലം ഉ​ട​മ​ക​ളു​മാ​യു​ള്ള ത​ര്‍​ക്ക​മാ​ണ് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാന്‌ ത​ട​സം. പി.​കെ. ജ​യ​ല​ക്ഷ്മി മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണ​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. മു​ള്ള​ന്‍​കൊ​ല്ലി​യി​ല്‍ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ഹോ​സ്റ്റ​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.