നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍​കി
Sunday, October 20, 2019 11:55 PM IST
പു​ല്‍​പ്പ​ള്ളി: വീ​ടി​ല്ലാ​തെ ദു​രി​ത ജീ​വി​തം ന​യി​ച്ച കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍​കി ദ​മ്പ​തി​ക​ള്‍ മാ​തൃ​ക​യാ​യി. മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ളാ​യ മു​ട്ട​ത്തി​ല്‍ മാ​ത്യു, സാ​ന്ദ്ര എ​ന്നി​വ​രാ​ണ് പാ​തി​രി​യി​ല്‍ നാ​ല് സെ​ന്‍റ് വീ​തം ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ​ത്. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന പൂ​വ​ത്തി​ങ്ക​ല്‍ രേ​ഖ, നി​ഷ മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വീ​ട് വെ​യ്ക്കു​ന്ന​തി​നാ​യി സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ല്‍​കി​യ​ത്.
പാ​തി​രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ ഭൂ​മി ദാ​നം ചെ​യ്ത​വ​രെ ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ കൈ​മാ​റ​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ശി​വ​രാ​മ​ന്‍ പാ​റ​ക്കു​ഴി, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മേ​ഴ്‌​സി ബെ​ന്നി, ഷി​നു ക​ച്ചി​റ​യി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​കെ. സു​രേ​ഷ്, ബി​ജു പു​ല​ക്കു​ടി, മോ​ളി ജോ​സ്, ജോ​ര്‍​ജ് മ​ണ്ഡ​പ​ത്തി​ല്‍, പ​ത്മ​കു​മാ​രി, ഗീ​ത, ബി​ജു മു​പ്രാ​പ്പു​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.