ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി
Sunday, October 20, 2019 12:18 AM IST
ക​ൽ​പ്പ​റ്റ:​ കാ​രാ​പ്പു​ഴ അ​ണ​ക്കെട്ടിൽ ചാ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. തി​രൂ​ർ കൊ​ടി​യ​ച്ച​ൻ ന​ഹീ​മി​നെ​യാ​ണ്(28) അ​ന്പ​ല​വ​യ​ൽ എ​സ്ഐ വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

നെ​ല്ലാ​റ​ച്ചാ​ലി​ലെ റി​സോ​ർ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച​റി​ഞ്ഞു ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ എ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട​യു​ട​ൻ ന​ഹീം റി​സോ​ർ​ട്ടി​ൽ​നി​ന്നു ഓ​ടി സ​മീ​പ​ത്തെ കാ​രാ​പ്പു​ഴ റി​സ​ർ​വോ​യ​റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു.