എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലി​നെ ആ​ദ​രി​ക്കു​ം
Saturday, October 19, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ-​ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മു​ട്ടി​ൽ വ​യ​നാ​ട് ഓ​ർ​ഫ​നേ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലി​നെ ഖാ​ഇ​ദെ മി​ല്ല​ത്ത് ഫൗ​ണ്ടേ​ഷ​ൻ ആ​ദ​രി​ക്കു​ന്നു. ബൈ​പാ​സി​ൽ സ​ജ്ജ​മാ​ക്കു​ന്ന ഖാ​ഇ​ദെ മി​ല്ല​ത്ത് ന​ഗ​റി​ൽ ന​വം​ബ​ർ 12നു ​സ്നേ​ഹാ​ദ​രം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് മു​ഹ​മ്മ​ദ് ജ​മാ​ലി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഷ​ഷ്ടി​പൂ​ർ​ത്തി വ​ർ​ഷ​ത്തി​ൽ ആ​ദ​രി​ക്കു​ന്ന​ത്.

ബ​ത്തേ​രി മാ​നി​ക്കു​നി പ​രേ​ത​രാ​യ അ​ബ്ദു​ൽ റ​ഹിം-​ഖ​ദീ​ജ ഹ​ജ്ജു​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് ജ​മാ​ൽ. 1940ലാ​ണ് ജ​ന​നം. ഫ​റൂ​ഖ് കോ​ള​ജി​ൽ​നി​ന്നു ര​സ​ത​ന്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി​യ​ശേ​ഷ​മാ​ണ് പൊ​തു​രം​ഗ​ത്തു സ​ജീ​വ​മാ​യ​ത്. 1988 മു​ത​ൽ മു​ട്ടി​ൽ യ​തീം​ഖാ​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.

കോ​ളോ​ട​ൻ കു​ഞ്ഞി​പ്പോ​ക്ക​ർ ഹാ​ജി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ നാ​ല് ഏ​ക്ക​റി​ൽ 1967ൽ ​സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ ആ​റു അ​നാ​ഥ​ക്കു​ട്ടി​ക​ളെ ചേ​ർ​ത്ത് തു​ട​ങ്ങി​യതാണ് യ​തീം​ഖാ​ന​. യ​തീം​ഖാ​ന​യി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന സ്ത്രീ​ധ​ന​ര​ഹി​ത സ​മൂ​ഹ​വി​വാ​ഹ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​നു​മാ​ണ് ഇ​ദ്ദേ​ഹം.

സ്നേ​ഹാ​ദ​രം പ​രി​പാ​ടി​യി​ൽ ശ​ശി ത​രൂ​ർ എം​പി മു​ഖ്യാ​തി​ഥി​യാ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു സ​മാ​പ​ന സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സാ​ഹി​ത്യ​കാ​ര·ാ​രാ​യ പെ​രു​മാ​ൾ മു​രു​ക​ൻ, എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദ്, എം​എ​ൽ​എ​മാ​രാ​യ ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ, കെ.​എം. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഒ​രു​ക്കങ്ങൾ പു​രോ​ഗ​തി​യി​ലാ​ണെ​ന്നു സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ.​എം.​സി.​എം. ജ​മാ​ൽ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ടി. ​ഹം​സ, ട്ര​ഷ​റ​ർ സ​ലിം മേ​മ​ന, ക​ണ്‍​വീ​ന​ർ​മാ​രാ​യ പി.​കെ. അ​സ്മ​ത്ത്, കെ.​കെ. ഹ​നീ​ഫ, ഉ​വൈ​സ് എ​ട​വെ​ട്ട​ൻ, ഗ​ഫൂ​ർ കാ​ട്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.