ഗു​ണ​ഭോ​ക്താ​ക്ക​ള്‍ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം
Saturday, October 19, 2019 12:15 AM IST
ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ലൈ​ഫ് മി​ഷ​ന്‍ മൂ​ന്നാം​ഘ​ട്ട പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ അ​ര്‍​ഹ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​ര്‍​ഹ​ത പ​രി​ശോ​ധ​ന 31ന​കം പൂ​ര്‍​ത്തി​യാ​ക്കും. ഒ​ക്ടോ​ബ​ര്‍ 15ന് ​പ​ട്ടി​ക അ​ന്തി​മാ​ക്കാ​നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം.
പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​ക​രി​ച്ച് പ​ട്ടി​ക അ​ന്തി​മ​മാ​ക്കാ​ന്‍ സാ​ധി​ക്കാ​തെ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​യ​പ​രി​ധി 31 വ​രെ ദീ​ര്‍​ഘി​പ്പി​ച്ച​ത്.
ഗു​ണ​ഭോ​ക്താ​വി​നും കു​ടും​ബ​ത്തി​നും സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്ര​വും വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.
ജി​ല്ല​യി​ല്‍ 7,165 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.