മു​തു​മ​ല​യി​ല്‍ 168 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്നു
Saturday, October 19, 2019 12:15 AM IST
ഗൂ​ഡ​ല്ലൂ​ര്‍: മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ 168 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യു​ടെ അ​വ​സാ​ന​ഘ​ട്ട ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ഫീ​ല്‍​ഡ് ഡ​യ​റ​ക്ട​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ കൗ​സ​ല്‍ അ​റി​യി​ച്ചു. ബെ​ണ്ണ, നെ​ല്ലി​ക്ക​ര, നാ​ഗം​പ​ള്ളി, മ​ണ്ടേ​ക്ക​ര, പു​ലി​യാ​ലം, മു​തു​കു​ളി, ന​മ്പി​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്.
പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ 288 ഹെ​ക്ട​ര്‍ കൃ​ഷി ഭൂ​മി റി​സ​ര്‍​വ് വ​ന​മാ​യി മാ​റും. 2007ലാ​ണ് മു​തു​മ​ല വ​നം ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

നി​യ​മ​നം

ക​ല്‍​പ്പ​റ്റ: ചേ​നാ​ട് ഗ​വ.​ഹൈ​സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്എ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 23 ന് ​രാ​വി​ലെ 10.30 ന് ​ന​ട​ക്കും.