ദേ​ശീ​യ​പാ​ത​യി​ലെ യാ​ത്രാ​വി​ല​ക്ക്: അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം 25നു ​തു​ട​ങ്ങും
Monday, September 23, 2019 12:20 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766ല ​യാ​ത്രാ​വി​ല​ക്കി​നെ​തി​രെ വി​വി​ധ യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ള്‍ സം​യു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ച അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം സ്വ​ത​ന്ത്ര​മൈ​താ​നി​യി​ല്‍ 25നു ​രാ​വി​ലെ 10നു ​തു​ട​ങ്ങും. സ​മ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​നന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു വ്യാ​പാ​ര​ഭ​വ​നി​ല്‍ യു​വ​ജ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ചേ​രും.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, ഡി​വൈ​എ​ഫ്‌​ഐ, യൂ​ത്ത്‌​ലീ​ഗ്, യു​വ​മോ​ര്‍​ച്ച, എ​ഐ​വൈ​എ​ഫ്, എ​സ്എ​ന്‍​ഡി​പി യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് തു​ട​ങ്ങി​യ യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ള്‍ നി​രാ​ഹാ​ര​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നു സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ടി​ജി ചെ​റു​തോ​ട്ടി​ല്‍, ആ​ര്‍. രാ​ജേ​ഷ്‌​കു​മാ​ര്‍, എം.​എ​സ്. ഫെ​ബി​ന്‍, അ​സീ​സ് വേ​ങ്ങൂ​ര്‍, സി​നീ​ഷ് വാ​കേ​രി, പി. ​സം​ഷാ​ദ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളും മ​ത​മേ​ല​ധ്യ​ക്ഷ​രും പ​ന്ത​ലി​ലെ​ത്തും.
സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ന്നു എ​സ്എ​ന്‍​ഡി​പി ബ​ത്തേ​രി യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശാ​ര​ദ ന​ന്ദ​ന്‍ എ​ക്യു​മെ​നി​ക്ക​ല്‍ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​ജ​യിം​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍, വ​ര്‍​ഗീ​സ് കാ​ട്ടാം​മ്പ​ള്ളി, രാ​ജ​ന്‍ തോ​മ​സ്, വി.​പി. തോ​മ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.