മു​ള വാ​രാ​ച​ര​ണം: മു​ട്ടി​ലി​ല്‍ സെ​മി​നാ​ര്‍ ഇ​ന്ന്
Monday, September 23, 2019 12:20 AM IST
ക​ല്‍​പ്പ​റ്റ: മു​ള വ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​യ​നാ​ടി​ന്റെ ഭൗ​മ കാ​ലാ​വ​സ്ഥ വി​ശ​ക​ല​ന​വും പ്ര​ള​യാ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ള​യു​ടെ പ്രാ​ധാ​ന്യ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇ​ന്ന് മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സെ​മി​നാ​ര്‍ ന​ട​ത്തും. സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, തൃ​ക്കൈ​പ്പ​റ്റ ഉ​റ​വ് നാ​ട​ന്‍ ശാ​സ്ത്ര സാ​ങ്കേ​തി​ക പ​ഠ​ന കേ​ന്ദ്രം, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. ജി​ല്ല​യി​ലെ എ​ല്ലാ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍​ക്കും മു​ള​യു​ടെ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും.