മാ​താ​വി​ന് ജീ​വ​നാം​ശം കൊ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു
Monday, September 23, 2019 12:20 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ത​നി​ച്ച് താ​മ​സി​ക്കു​ന്ന മാ​താ​വി​ന് ജീ​വ​നാം​ശം കൊ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കു​ന്നൂ​ര്‍ വി.​പി. തെ​രു​വ് സ്വ​ദേ​ശി സു​ശീ​ല യ്(70)ക്കാ​ണ് മാ​സാ​ന്തം പ​ണം കൊ​ടു​ക്കാ​ന്‍ മ​ക്ക​ളോ​ട് കു​ന്നൂ​ര്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഭ​ര്‍​ത്താ​വ് പി​ച്ചൈ​വ​ള്ളി മ​ര​ണ ശേ​ഷം സു​ശീ​ല ത​നി​ച്ചാ​ണ് താ​മ​സം. മ​ക്ക​ള്‍ നോ​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ പ​തി​നാ​യി​രം രൂ​പ ന​ല്‍​കാ​നും പ്ര​തി​മാ​സം 2,000 രൂ​പ വീ​തം ന​ല്‍​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

റോ​ഡി​ല്‍ വി​ള്ള​ല്‍ രൂപപ്പെട്ടു

ഗൂ​ഡ​ല്ലൂ​ര്‍: ഊ​ട്ടി-​ഗൂ​ഡ​ല്ലൂ​ര്‍ ദേ​ശീ​യ പാ​ത​യി​ലെ സൂ​ചി​മ​ല​യി​ല്‍ റോ​ഡി​ല്‍ വി​ള്ള​ല്‍ രൂപപ്പെട്ടു. ഇ​തേ​ത്തു​ട​ര്‍​ന്ന് ​മേ​ഖ​ല​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഒ​രു ഭാ​ഗ​ത്തൂ​ടെ മാ​ത്ര​മെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്നു​ള്ളു.