കാ​ട് മൂ​ടി നി​ര​വി​ല്‍​പ്പു​ഴ- കു​ഞ്ഞോം റോ​ഡ്
Monday, September 23, 2019 12:20 AM IST
വെ​ള്ള​മു​ണ്ട: നി​ര​വി​ല്‍​പ്പു​ഴ - കു​ഞ്ഞോം - പേ​ര്യ റോ​ഡി​ല്‍ ഇ​രു വ​ശ​ങ്ങ​ളി​ലും കാ​ട് റോ​ഡി​ലേ​ക്ക് ത​ള്ളി നി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​വു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ ക്ക്് പ​ര​സ്പ​രം കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് റോ​ഡ​രി​കി​ലേ​യ്ക്ക് ഒ​തു​ങ്ങി നി​ല്‍​ക്കാ​നും ക​ഴി​യു​ന്നി​ല്ല.
കു​ഞ്ഞോ​ത്ത് ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡി​ന് ഇ​രു​വ​ശ​വും കാ​ട് മൂ​ടി​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് മ​ഴ​യും വെ​യി​ലും കൊ​ള്ളാ​തെ ബ​സ് കാ​ത്തി​രി​ക്കാ​നും ക​ഴി​യു​ന്നി​ല്ല.
മു​മ്പ് തൊ​ഴി​ലു​റ​പ്പി​ല്‍​ഉ​ള്‍​പ്പെ​ടു​ത്തി കാ​ട് വെ​ട്ടി​മാ​റ്റാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം അ​തും ന​ട​ന്നി​ട്ടി​ല്ല.
റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലും റോ​ഡി​ലേ​യ്ക്ക് ത​ള്ളി നി​ല്‍​ക്കു​ന്ന കാ​ടു​ക​ള്‍ ഉ​ട​ന്‍ വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.