കു​ഞ്ഞോം ക​ല്ലി​ങ്ക​ല്‍ കാ​ട്ടി​യേ​രി റോ​ഡ് ത​ക​ര്‍​ന്നു
Monday, September 23, 2019 12:19 AM IST
വെ​ള്ള​മു​ണ്ട: പ​ഞ്ചാ​യ​ത്തി​ല്‍ മാ​വോ​സാ​ന്നി​ധ്യം വ​ര്‍​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മു​ന്‍​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച വി​ക​സ​ന​ഫ​ണ്ട് വി​നി​യോ​ഗം ല​ക്ഷ്യം ക​ണ്ടി​ല്ല. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ തൊ​ണ്ട​ര്‍​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലി​ങ്ക​ല്‍ - കാ​ട്ടി​യേ​രി ച​പ്പ​യി​ല്‍ കോ​ള​നി റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഇ​തു വ​ഴി​യു​ള്ള യാ​ത്ര​യും ദു​രി​ത​പൂ​ര്‍​ണ്ണ​മാ​യി.
40 വ​ര്‍​ഷം മു​മ്പ് നി​ര്‍​മ്മി​ച്ച റോ​ഡാ​ണ് ഇ​ന്നും ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​തെ അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ക്കു​ന്ന​ത്. വ​ര്‍​ഷങ്ങള്‌ക്ക് മു​മ്പ് മാ​വോ​യി​സ്റ്റ് - ത​ണ്ട​ര്‍​ബോ​ള്‍​ട്ട് വെ​ടി​വയ്പ്പ് ഉ​ണ്ടാ​യ​ത് ഈ കോ​ള​നി​യി​ലാ​ണ്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​റോ​ഡി​നെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.
റോ​ഡി​ന്‍റെ ശോ​ച​്യാ​വ​സ്ഥ മൂ​ലം ഒ​രു ഓ​ട്ടോ വി​ളി​ച്ചാ​ല്‍ പോ​ലും കാ​ട്ടി​യേ​രി, ച​പ്പ​യി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​രാ​റി​ല്ല​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
മു​ന്‍ പ​ട്ടി​ക​ജാ​തി മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി ഈ ​കോ​ള​നി​യി​ലെ​ത്തി ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ല്‍ ക​ണ്ട് മ​ന​സി​ലാ​ക്കി റോ​ഡ് നി​ര്‍​മാ​ണം ഉ​ള്‍​പ്പ​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്.
എ​ന്നാ​ല്‍ ഈ ​തു​ക പൂ​ര്‍​ണ്ണ​മാ​യും ഇ​വി​ടെ വി​നി​യോ​ഗി​ച്ചി​ല്ലെ​ന്നും ന​ട​ന്ന പ​ണി​ക​ളി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്നു​മാ​ണ് പ​രാ​തി. നാ​ല് കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന ഈ ​റോ​ഡ് പോ​ലും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​തെ ഈ ​പ്ര​ദേ​ശ​ത്തോ​ട് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള​ത്. പ്ര​ള​യ​ത്തി​ല്‍ ​പ്ര​ദേ​ശം ആ​ഴ്ച​ക​ളോ​ളം ഒ​റ്റ​പ്പെ​ട്ടു കി​ട​ന്നി​ട്ടും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞ് നോ​ക്കി​യി​ല്ല​ന്നും ആ​ക്ഷേ​പ​മു​ണ്ട്.