എ​ന്‍​സി​സി യൂ​ണി​റ്റ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Monday, September 23, 2019 12:19 AM IST
ക​ല്‍​പ്പ​റ്റ: മു​ട്ടി​ല്‍ ഓ​ര്‍​ഫ​നേ​ജ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് അ​നു​വ​ദി​ച്ച എ​ന്‍​സി​സി യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഫൈ​വ് കേ​ര​ള ബ​റ്റാ​ലി​യ​ന്‍ എ​ന്‍​സി​സി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് യൂ​ണി​റ്റ് അ​നു​വ​ദി​ച്ച​ത്. 22 പെ​ണ്‍ കു​ട്ടി​ക​ളും 27 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് പ്ര​ഥ​മ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ള്‍. എ​ന്‍​സി​സി അം​ഗ​ങ്ങ​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ ജൂ​ണി​യ​ര്‍ വിം​ഗ് ആ​ര്‍​മി എ​ന്നും ആ​ണ്‍​കു​ട്ടി​ക​ളെ ജൂ​ണി​യ​ര്‍ ഡി​വി​ഷ​ന്‍ ആ​ര്‍​മി എ​ന്നു​മാ​ണ​റി​യ​പ്പെ​ടു​ക. എ​ന്‍​സി​സി​ക്കാ​യി സ​ജ്ജ​മാ​ക്കി​യ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ര്‍​ണാ​ട​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​സ്. സു​രേ​ഷ് കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.
സ്‌​കൂ​ളി​ല്‍ ന​ട​പ്പാ​ക്കി വ​രു​ന്ന സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്, ജൂ​ണി​യ​ര്‍ റെ​ഡ്‌​ക്രോ​സ്, കു​ട്ടി ഡോ​ക്ട​ര്‍, എ​ന്‍​എ​സ്എ​സ്, ലി​റ്റി​ല്‍ കൈ​റ്റ്‌​സ് തു​ട​ങ്ങിയ യൂ​ണി​റ്റു​ക​ളു​ടെ​യും വി​ദ്യാ​ര്‍​ഥിക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞു. സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ജൈ​വ വൈ​വി​ധ്യ പാ​ര്‍​ക്കി​ല്‍ ക​ര്‍​ണ്ണാ​ട​ക​യു​ടെ ഔ​ദ്യോ​ഗി​ക വൃ​ക്ഷ​മാ​യ ച​ന്ദ​ന മ​ര​തൈ മ​ന്ത്രി ന​ട്ടു.
മു​ട്ടി​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​പ്പാ​ക്കി​യ ഹൈ​ടെ​ക് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ള്‍, സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം ​സൗ​ക​ര്യ​ങ്ങ​ള്‍, ഐ​ടി അ​ധി​ഷ്ഠി​ത പ​ഠ​ന രീ​തി​ക​ള്‍, ഇ ​ടെ​ക്സ്റ്റ് ബു​ക്ക്, കൈ​റ്റ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ കാ​ണാ​നാ​ണ് മ​ന്ത്രി എ​ത്തി​യ​ത്. ക​ര്‍​ണ്ണാ​ട​ക സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ന്ന​താ​ധി​കാ​രി​ക​ളും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
സ്‌​കൂ​ള്‍ കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ല്‍, മു​ട്ടി​ല്‍ ഓ​ര്‍​ഫ​നേ​ജ് പ്ര​സി​ഡ​ന്റ് കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പ​യ​ന്തോ​ത്ത് മൂ​സ ഹാ​ജി, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​വി. മൊ​യ്തു, ഇ​രു​ളം ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ കെ. ​മു​ഹ​മ്മ​ദ് ഷാ, ​കൈ​റ്റ് ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ര്‍ വി.​ജെ. തോ​മ​സ്, കൈ​റ്റ് ജി​ല്ലാ മാ​സ്റ്റ​ര്‍ ട്രൈ​ന​ര്‍ സി. ​മു​ഹ​മ്മ​ദാ​ലി, സ്ഥാ​പ​ന മേ​ധാ​വി​ക​ളാ​യ പ​ത്മാ​വ​തി അ​മ്മ, പി. ​അ​ബ്ദു​ല്‍ ജ​ലീ​ല്‍, പി.​കെ. സു​മ​യ്യ, ബി​നു​മോ​ള്‍ ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്റ് എ​ന്‍. മു​സ്ത​ഫ, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ഫി​ദ നൗ​റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ന്ത്രി മീ​ന​ങ്ങാ​ടി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍
സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

ക​ല്‍​പ്പ​റ്റ:​സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഐ​ടി അ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്ന​തി​നു വ​യ​നാ​ട്ടി​ലെ​ത്തി​യ ക​ര്‍​ണാ​ട​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍ മീ​ന​ങ്ങാ​ടി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.
ഐ​ടി അ​റ്റ് സ്‌​കൂ​ള്‍ പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​യ മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ല​യം എ​ന്ന സ​ര്‍​ക്കാ​ര്‍ സ​ങ്ക​ല്‍​പ്പ​ത്തെ​ക്കു​റി​ച്ചു അ​ന്വേ​ഷി​ച്ചു. വി​ദ്യാ​ല​യ ബ്ലോ​ക്ക്, ഐ​ടി ലാ​ബ്, ക്ലാ​സ് മു​റി​ക​ള്‍, ലൈ​ബ്ര​റി എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ചു. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ സ്‌​കൂ​ളി​ല്‍ ചെ​ല​വ​ഴി​ച്ച അ​ദ്ദേ​ഹം ക്ലാ​സ് മു​റി​യി​ല്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പം ഇ​രു​ന്ന് ഐ​ടി അ​ധി​ഷ്ഠി​ത പ​ഠ​ന സാ​ധ്യ​ത​ക​ള്‍ വി​ല​യി​രു​ത്തി. സ്‌​കൂ​ളി​ലെ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​ന്‍ ബി. ​ബി​നേ​ഷ് ന​യി​ച്ച ക്ലാ​സി​നു​ശേ​ഷം മ​ന്ത്രി വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.
ഗു​ണ്ട​ല്‍​പേ​ട്ട വ​ഴി ക​ര്‍​ണാ​ട​ക​യി​ലേ​ക്കു​ള്ള രാ​ത്രി​യാ​ത്രാ വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ചു.
സ്‌​കൂ​ളി​ലെ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് അം​ഗ​ങ്ങ​ളോ​ടൊ​പ്പം ഫോ​ട്ടോ​യെ​ടു​ത്ത​ശേ​ഷ​മാ​ണ് മ​ന്ത്രി​യും സം​ഘ​വും മ​ട​ങ്ങി​യ​ത്.
സം​സ്ഥാ​ന​ത്തെ മി​ക​ച്ച ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റി​നു​ള്ള പു​ര​സ്‌​കാ​രം മീ​ന​ങ്ങാ​ടി സ്‌​കൂ​ളി​നാ​ണ് ല​ഭി​ച്ച​ത്.