മനുഷ്യ സ്‌​നേ​ഹ​ത്തി​ന്‌റെ സാക്ഷ്യമായി ഏ​ബ്ര​ഹാം-​ലി​സി ദ​മ്പ​തി​ക​ള്‌
Sunday, September 22, 2019 1:16 AM IST
ന​ട​വ​യ​ല്‍: നാ​ടിന്‍റെ യ​ശ​സ് ഉ​യ​ര്‍​ത്തി ന​ട​വ​യ​ല്‍ ക​ണി​യാം​പ​റ​മ്പി​ല്‍ ഏ​ബ്രാ​ഹം-​ലി​സി ദ​മ്പ​തി​ക​ള്‍ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കു​ന്നു. പ്ര​ള​യ​ത്തി​ല്‍ സ​ര്‍​വ്വ​വും ന​ഷ്ട്ട​പെ​ട്ട​വ​ര്‍​ക്ക് വീ​ടു നി​ര്‍​മി​ക്കാ​ന്‍ സാ​മ​ഗ്രി​ക​ള്‍ ന​ല്‍​കി​യാ​ണ് ഈ ​കു​ടും​ബം ശ്ര​ദ്ധേ​യ​രാ​യ​ത്. നാ​ല് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്ന് ന​ട​വ​യ​ലി​ല്‍ താ​മ​സം ആ​രം​ഭി​ച്ച പ്ര​വാ​സി മ​ല​യാ​ളി​യും വ്യ​വ​സാ​യി​യു​മാ​യ ഏ​ബ്ര​ഹാം-​ലി​സി ദ​മ്പ​തി​ക​ള്‍ കാ​റ്റാ​ടി ക​വ​ല​യി​ല്‍ വ​യ​നാ​ട് ബി​ല്‍​ഡിം​ഗ് പ്രോ​ഡ​ക്ട്‌​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി വ​രി​ക​യാ​ണ്.

സി​മ​ന്‍റ് ക​ട്ടി​ള, ജ​ന​ല്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ലെ നി​ര്‍​മാ​ണം ക​ഴി​ഞ്ഞ എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളാ​ണ് ഇ​ദ്ദേ​ഹം പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് സം​ഭാ​വ​ന ന​ല്‍​കി​യ​ത്. ‘സ്റ്റാ​ന്‍​ഡ് വി​ത്ത് വ​യ​നാ​ട്’ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യ്ക്കാ​ണ് ഇ​ദ്ദേ​ഹം സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി​യ​ത്.

സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സാധനങ്ങള്‌ എ​ത്തി​ച്ച് നല്‌കും. പ്ര​ള​യ​ത്തി​ല്‍ വീ​ടു ന​ഷ്ട്ട​പെ​ട്ട​വ​രു​ടെ വേ​ദ​ന​യി​ല്‍ പ​ങ്ക് ചേ​രു​ന്ന​തി​നൊ​പ്പം അ​വ​ര്‍​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഉ​ദ്യ​മ​ത്തി​ന്‍റെ ലക്ഷ്യമെന്ന് ഏ​ബ്രാ​ഹാം പ​റ​ഞ്ഞു.

വീ​ടും സ്ഥ​ല​വും ജീ​വ​നും ന​ഷ്ട്ട​പെ​ട്ട​വ​ര്‍​ക്ക് ​സ​ഹാ​യം എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. സ്റ്റാ​ന്‍​ഡ് വി​ത്ത് വ​യ​നാ​ട് സം​ഘ​ട​ന വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ്.

ഇ​രു​പ​ത്തി അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ​താ​യി സ്റ്റാ​ന്‍​ഡ് വി​ത്ത് വ​യ​നാ​ട് ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് ഉ​ബൈ​സ് പ​റ​ഞ്ഞു.

ജി​ത്തു ത​മ്പു​രാ​ന്‍, ജാ​ബി​ര്‍ കൈ​പ്പാ​ണി, മു​ത്ത​ലി​ബ് വൈ​പ്പ​ടി, ഫാ​യീ​സ് പു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഏ​ബ്രാ​ഹം-​ലി​സി ദ​മ്പ​തി​ക​ളി​ല്‍ നി​ന്നും നി​ര്‍​മ്മാ​ണ സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി.