മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഓഫീസിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപണം
Saturday, September 21, 2019 12:31 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ആ​വശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം സി.​പി. വി​ൻ​സെ​ന്‍റ് ആ​രോ​പി​ച്ചു. സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭാ​വം മൂ​ലം ജ​ന​ങ്ങ​ൾ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ്. 2019-2020 വ​ർ​ഷ​ത്തേ​ക്ക് ന​ട​പ്പാ​ക്കേ​ണ്ട ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ വ​ർ​ഷാ​വ​സാ​ന​മാ​യി​ട്ടും പ്രാ​ര​ംഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും ച​ർ​ച്ച ചെ​യ്യാ​നോ ന​ട​പ്പാ​ക്കു​ന്ന​തി​ന്നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ മീ​റ്റിം​ഗു​ക​ൾ ഉ​ണ്ടെ​ന്ന്പ​റ​ഞ്ഞു പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ഫീ​സി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ന്നി​ല്ല. ഭൂ​ര​ഹി​ത ഭ​വ​ന പ​ദ്ധ​തി​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്തി​നു വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക്ര​മം പാ​ലി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ നേ​തൃ​ത്വം ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​നോ പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നോത​യ്യാ​റാകു​ന്നി​ല്ല.
ജ​ന​കീ​യ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ത​യാ​റാ​കാ​ത്ത പ​ക്ഷം ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നും പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും സി.​പി. വി​ൻ​സെ​ന്‍റ് പ​റ​ഞ്ഞു.