എ​സ്റ്റേ​റ്റ് പാ​ടി​ക​ള്‍ ത​ക​ര്‍​ച്ചാ ഭീ​ഷ​ണി​യി​ല്‍
Wednesday, September 18, 2019 12:22 AM IST
ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ എ​സ്റ്റേ​റ്റ് പാ​ടി​ക​ള്‍ ത​ക​ര്‍​ച്ചാ​ഭീ​ഷ​ണി​യി​ല്‌. ജി​ല്ല​യി​ല്‍ 11 വ​ന്‍​കി​ട എ​സ്റ്റേ​റ്റു​ക​ളും 25,000 ചെ​റു​കി​ട തോ​ട്ട​ങ്ങ​ളും ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ടാ​ന്‍​ടി എ​സ്റ്റേ​റ്റു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
സ്ഥി​രം​തൊ​ഴി​ലാ​ളി​ക​ള്‍ പ​ല​രും ജോ​ലി ഉ​പേ​ക്ഷി​ച്ച് മ​റ്റ് ജോ​ലി​ക​ള്‍ തേ​ടി പോ​യി. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് പ​ല എ​സ്റ്റേ​റ്റു​ക​ളി​ലും ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ള്‍ താ​മ​സം ഇ​ല്ലാ​ത്ത​ത് കാ​ര​ണ​മാ​ണ് പാ​ടി​ക​ള്‍ പ​ല​തും ത​ക​രാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.
​തു ശ്മ​ശാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന്

ഗൂ​ഡ​ല്ലൂ​ര്‍: അ​തി​ക​ര​ട്ടി പ​ഞ്ചാ​യ​ത്തി​ല്‍ പൊ​തു ശ്മ​ശാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍ ഊ​ട്ടി ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധി​ച്ചു. സ​മ​ര​ക്കാ​ര്‍ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.
അം​ബേ​ദ്ക​ര്‍ ന​ഗ​ര്‍, തി​രു​വ​ള്ളു​വ​ര്‍ ന​ഗ​ര്‍, ഇ​ന്ദി​രാ​ന​ഗ​ര്‍, പാ​ല​ട തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ശ്മ​ശാ​ന​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. 1000ല്‍​പ്പ​രം കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന​ത്. പൊ​തു ശ്മ​ശാ​നം നിര്‌മിക്കാന്‌ ക​ള​ക്ട​ര്‍ ​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ങ്ക​ണവാ​ടി കെ​ട്ടി​ടം തു​റ​ക്ക​ണ​മെ​ന്ന്

ഗൂ​ഡ​ല്ലൂ​ര്‍: പ​ന്ത​ല്ലൂ​ര്‍ താ​ലൂ​ക്കി​ലെ അ​മ്മ​ങ്കാ​വി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച അ​ങ്ക​ണവാ​ടി കെ​ട്ടി​ടം തു​റ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടെ​ങ്കി​ലും ഇ​തു​വ​രെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​ട്ടി​ല്ല. 30 കു​ട്ടി​ക​ളാ​ണ് ഈ ​അ​ങ്ക​ണ്‍​വാ​ടി​യി​ല്‍ പ​ഠി​ക്കു​ന്ന​ത്.