മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വും പ്ര​ധാ​ന​മ​ന്ത്രിയെ കാണണമെന്ന്
Tuesday, September 17, 2019 12:28 AM IST
ക​ല്‍​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766 അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്കം മ​റി​ക​ട​ക്കാന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഒ​ന്നി​ച്ചു പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി​യെ​യും നേ​രി​ല്‍​ക്ക​ണ്ടു വ​സ്തു​ത​ക​ള്‍ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​സ്ഥി​തി​യു​ടെ പേ​രി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ് നീ​ല​ഗി​രി, വ​യ​നാ​ട് മേ​ഖ​ല​ക​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന യാ​ത്ര നി​രോ​ധ​ന-​നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍.
ഉ​ന്ന​ത നീ​തി​പീ​ഠ​ത്തെ പോ​ലും ത​ത്പ​ര​ക​ക്ഷി​ക​ള്‍ തെ​റ്റ​ദ്ധി​രി​പ്പി​ക്കു​ക​യാ​ണ്.
ദേ​ശീ​യ​പാ​ത 766 അ​ട​യ്ക്കാതിരിക്കാന്‌ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും എം​പി​മാ​രും ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്ക​ണം.
ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ സ​മി​തി അം​ഗം കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി​യെ നേ​രി​ല്‍​ക്ക​ണ്ട് നി​വേ​ദ​നം ന​ല്‍​കി​യ​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും ദേ​വ​സ്യ പ​റ​ഞ്ഞു.