കല്‍പ്പറ്റ: ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം 2019-20 കാലയളവില്‍ ഏറ്റെടുത്ത 11 ഇന പരിപാടികളിലൊന്നായ പ്രഥമശുശ്രൂഷയുടെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര പ്രഥമ ശുശ്രൂഷ ദിനത്തില്‍ മാനികാവ് നവോദയ ആദിവാസി എയ്ഡഡ് യുപി സ്കൂളില്‍ നടത്തി. കേരളത്തിലെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വോളണ്ടിയര്‍മാര്‍ക്കും പ്രഥമ ശുശ്രൂഷയില്‍ പ്രാഥമിക പരിശീലനം നല്കി.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ഐഎംഎ എന്നിവരുടെ സഹകരണത്തോടെ സാക്ഷ്യപത്രം നല്‍കും. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു.
നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിരവധി പ്രഥമശുശ്രൂഷകളെപ്പറ്റി വിദഗ്ധരുടെ ക്ലാസുകള്‍, അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയവയും ബത്തേരി അഗ്നിരക്ഷാസേനയുടെ മോക് ഡ്രില്ലും വിദ്യാര്‍ഥികള്‍ക്കും പ്രദേശവാസികള്‍ക്കും ഉപകാരപ്രദമായി.
ആധുനികവൈദ്യശാസ്ത്രം എത്ര വളര്‍ന്നാലും പാരമ്പര്യ ചികിത്സാ രീതിയും നാട്ടറിവുകളുടെയും പ്രാധാന്യം ബോധ്യപ്പെടുത്തി തദ്ദേശീയ പാരമ്പര്യ ചികിത്സ വിഭാഗം ജില്ലാ സെക്രട്ടറി പി.കെ. ഷാജി, ഔഷധസസ്യ പരിപാലന ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ. അനില്‍കുമാര്‍, കെ. സുധീഷ് എന്നിവര്‍ ക്ലാസെടുത്തു.
മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മിനി ജോണ്സണ്, മീനങ്ങാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലിസി പൗലോസ്, വാര്‍ഡ് മെമ്പര്‍മാരായ എം.എന്‍. മുരളി, മിനി സാജു, എസ്എസ്കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.ജെ. ബിനേഷ്, മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. അബ്ദുല്‍ നാസര്‍, എസ്എംസി ചെയര്മാന് ഹയറുദീന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ബത്തേരി സ്റ്റേഷന് ഓഫീസര്‍ എം.കെ. കുര്യന്, എന്എഎയുപി സ്കൂള്‍ പിടിഎ പ്രസിഡന്റ്് പി.എ. രതീഷ്, ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് പി.പി. എല്‍ദോ, നാഷണല്‍ സര്‍വീസ് സ്കീം ഹയര്‍സെക്കന്‍ഡറി ജില്ലാ കണ്‍വീനര്‍ കെ.എസ്. ശ്യാല്‍, പിഎസി മെംബര്‍ എം.കെ. രാജേന്ദ്രന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.