ചാ​ര​ായ വേ​ട്ട: മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍
Sunday, September 15, 2019 2:12 AM IST
മാ​ന​ന്ത​വാ​ടി: കാ​ട്ടി​മൂ​ല, വാ​ളാ​ട്, വെ​ണ്‍​മ​ണി എ​ന്നി​വി​ട​ങ്ങ​ള്‍ വ്യാ​ജ മ​ദ്യ​വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. വാ​ളാ​ട് ടൗ​ണി​ലും മേ​ലേ വ​ര​യാ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചാ​രാ​യം വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന എ​ട​ത്ത​ന ക​ര​യോ​ത്തി​ങ്ക​ല്‍ ബാ​ല​ച​ന്ദ്ര​നെ മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും അ​ഞ്ച് ലി​റ്റ​ര്‍ ചാ​രാ​യ​വും 430 ലി​റ്റ​ര്‍ വാ​ഷും ര​ണ്ട് ബാ​ര​ലും മ​റ്റ് വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

കാ​ട്ടി​മൂ​ല, വെ​ണ്‍​മ​ണി വാ​ളാ​ട്, മേ​ലേ വ​ര​യാ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചാ​രാ​യം വാ​റ്റി വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന ആ​ല​ക്ക​ല്‍ പു​ത്ത​ന്‍​മി​റ്റം വെ​ള്ള​ന്‍ എ​ന്ന ഇ.​എ. സ​തീ​ഷ്, ഉ​ക്കി​ടി വീ​ട്ടി​ല്‍ കെ.​സി. രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നും അ​ഞ്ച് ലി​റ്റ​ര്‍ ചാ​രാ​യ ക​ണ്ടെ​ടു​ത്തു. മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ഷ​റ​ഫു​ദീ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന സ​മീ​പി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ല്‍ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​കെ. അ​ജ​യ​കു​മാ​ര്‍, പി. ​വി​ജേ​ഷ് കു​മാ​ര്‍, കെ.​എം. അ​ഖി​ല്‍, രാ​ജേ​ഷ്, പി. ​വി​പി​ന്‍ എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.