സം​സ്ഥാ​ന ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: ജി​ല്ല​യ്ക്ക് ഏ​ഴു മെ​ഡ​ലു​ക​ള്‍
Sunday, September 15, 2019 2:12 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വ​യ​നാ​ട് ജി​ല്ല​യ്ക്ക് ഏ​ഴു മെ​ഡ​ലു​ക​ള്‍ ല​ഭി​ച്ചു. കൊ​ല്ലം ഹോ​ക്കി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സം​സ്ഥാ​ന പു​രു​ഷ, വ​നി​താ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലാ​ണ് ഏ​ഴു മെ​ഡ​ലു​ക​ളു​മാ​യി ജി​ല്ല മു​ന്നി​ട്ട് നി​ന്ന​ത്.

മാ​ന​ന്ത​വാ​ടി എ​ബി​സി ബോ​ക്‌​സിം​ഗ് താ​ര​ങ്ങ​ളാ​യ ജോ​ബി​ന്‍ പോ​ള്‍, ആ​ര്‍.​കെ. ഷി​ന്‍​ഷാ എ​ന്നി​വ​രാ​ണ് ദേ​ശീ​യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ക. അ​ന​ഘ പ്ര​കാ​ശ്, അ​രു​ണ്‍ വി​നോ​ദ്, വി.​പി. റാ​ഷി​ദ, പി.​എ. അ​ക്ഷ​യ്, അ​ഷ്ബി​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​രാ​ണ് മെ​ഡ​ലു​ക​ള്‍ നേ​ടി​യ മാ​റ്റു താ​ര​ങ്ങ​ള്‍. മെ​ഡ​ലു​ക​ള്‍ നേ​ടി​യ താ​ര​ങ്ങ​ളെ വ​യ​നാ​ട് ജി​ല്ലാ അ​മേ​ച്വ​ര്‍ ബോ​ക്‌​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.