ദു​ര​ന്ത മേ​ഖ​ല​യി​ൽ യൂ​ണി​ഫോ​മും സ്കൂ​ൾ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു
Monday, August 26, 2019 12:07 AM IST
മേ​പ്പാ​ടി: പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ൽ പ​ഠ​നോ​പ​കാ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട വെ​ള്ളാ​ർ​മ​ല ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 120 വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും യൂ​ണി​ഫോ​മും എം​എ​സ്എ​ഫ് ന​ൽ​കി. പു​ത്തു​മ​ല​യി​ലേ​ക്കു​ള്ള മു​ഴു​വ​ൻ വ​സ്തു​ക്ക​ളും ന​ൽ​കി​യ​ത് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യാ​ണ്.
യൂ​ണി​ഫോ​മു​ക​ൾ എം​എ​സ്എ​ഫ് സം​സ്ഥ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ന​വാ​സ് പ്രി​ൻ​സി​പ്പ​ൽ ദി​വ്യ ലാ​ലി​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ കി​റ്റു​ക​ൾ എം​എ​സ്എ​ഫ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന​സ് ഇ​ട​തോ​ട് ഹെ​ഡ്മാ​സ്റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന് കൈ​മാ​റി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് രാം ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷി​ഹാ​ബ് നെ​ല്ലി​മു​ണ്ട, എം​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​ഷിം മ​ന്പ്രാ​ണി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ, കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് മൊ​ഗ്രാ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ന​വാ​സ് കു​ഞ്ഞാ​ർ, അ​ഷ്റ​ഫ്,റാ​ഷി​ദ്, സ​യ്യി​ദ് സൈ​ഫു​ദീ​ൻ, ശ​മ്മാ​സ്, സി. ​ശി​ഹാ​ബ്, ഫാ​യി​സ് ത​ല​ക്ക​ൽ, വി.​പി. സു​ൻ​സു​നു, ബ്രി​ട്ട​ൻ ക​ഐം​സി​സി ഭാ​ര​വാ​ഹി ശി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.